More
    HomeNewsസീഗൾ ഇന്റർനാഷണലിന്റെ പുതിയ ശാഖാ റഷ്യയിൽ ഉത്ഘാടനം ചെയ്തു

    സീഗൾ ഇന്റർനാഷണലിന്റെ പുതിയ ശാഖാ റഷ്യയിൽ ഉത്ഘാടനം ചെയ്തു

    Published on

    സെന്റ് പീറ്റേഴ്‌സ്ബർഗ്: സീഗൾ ഇന്റർനാഷണലിന്റെ പുതിയ ശാഖാ റഷ്യയിലെ പ്രധാന സിറ്റികളിൽ ഒന്നായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ.ഡി.സി.ഡി.ദാസ് (ഐ.എഫ്.എസ്) ഔപചാരികമായി ഉദ്ഘാടനം ചെയ്തു. റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്കൻഡ് സെക്രട്ടറി ശ്രീമതി ഡാരിയ ചെക്മറേവ മുഖ്യാതിഥിയായിരുന്നു. സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സുരേഷ്‌കുമാർ മധുസൂദനൻ, സീഗൾ ഇന്റർനാഷണൽ- റഷ്യ ഡയറക്ടർമാരായ ക്യാപ്റ്റൻ ആശിഷ് ബലൂണി, ശ്രീ.ദിമിത്രി ടിറ്റോവ്, വിശിഷ്ടാതിഥികൾ, ബിസിനസ്സ് സമൂഹത്തിലെ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

    സാംസ്കാരിക ഐക്യത്തെയും ദീർഘകാല സഹകരണത്തെയും പ്രതിബദ്ധതയെയും പ്രതീകപ്പെടുത്തുന്ന ഇന്ത്യൻ, റഷ്യൻ പാരമ്പര്യങ്ങളുടെ സവിശേഷമായ ഒരു മിശ്രിതമാണ് ഉദ്ഘാടന ചടങ്ങിൽ പ്രതിഫലിച്ചത്. പരമ്പരാഗത ഇന്ത്യൻ രീതിയിലുള്ള സ്വീകരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. അതിഥിയെ തിലകം ചാർത്തി സ്വാഗതം ചെയ്തു, ആചാരപരമായ നിലവിളക്ക് കൊളുത്തിയാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്. റിബൺ മുറിക്കൽ, തേങ്ങ ഉടയ്ക്കൽ എന്നിവ ശുഭകരമായ തുടക്കങ്ങൾക്കായി ഉൾപ്പെടുത്തിയിരുന്നു. ഈ ചടങ്ങുകൾ റഷ്യക്കാരും മാധ്യമ പ്രവർത്തകരും വളരെ കൗതുകത്തോടെ വീക്ഷിക്കുകയും റഷ്യൻ മാധ്യമങ്ങളിൽ അതിനെക്കുറിച്ചു വാർത്തകൾ പ്രസിദ്ധികരിക്കുകയും ചെയ്തു.തുടർന്ന് റഷ്യയുടെ പൈതൃകം വിളിച്ചോതുന്ന ചടങ്ങായ റഷ്യൻ ഫർഷെറ്റ് സ്വീകരണവും നടന്നു.

    ധാർമികമായ റിക്രൂട്ടിട്മെന്റ്, നൈപുണ്യ വികസനം ട്രയിനിംഗ് എന്നിവയിൽ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് തങ്ങളുടെ റഷ്യ ബ്രാഞ്ചിന്റെ ആരംഭം എന്ന് ചടങ്ങിൽ സംസാരിച്ച ഡോ. സുരേഷ്കുമാർ മധുസൂദനൻ പറഞ്ഞു. ഊർജ്ജം, ഉൽപ്പാദനം, ഷിപ്പിംഗ് മറൈൻ, നിർമ്മാണം, സേവന മേഖലകളിൽ റഷ്യ ഗണ്യമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന സുതാര്യവും, സുസ്ഥിരവുമായ മൊബിലിറ്റി പാതകൾ നിർമ്മിക്കാൻ സീഗൾ ഇന്റർനാഷണൽ പ്രതിജ്ഞാബദ്ധമാനിന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് പന്ത്രണ്ടു രാജ്യങ്ങളിലായി പതിനെട്ടോളം ശാഖകളാണ് ഉള്ളത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...
    spot_img

    More like this