ബേലാപൂർ: നവിമുംബൈയിലെ ബേലാപൂർ മുത്തപ്പ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി വെള്ളാട്ടം നവംബർ ഒന്നിന്, ഞായറാഴ്ച, ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളുടെ തനിമ നിലനിർത്തി പ്രവർത്തിക്കുന്ന മടപ്പുരയിലെ പ്രധാന വാർഷിക ചടങ്ങുകളിലൊന്നാണ് പുത്തരി വെള്ളാട്ടം.
മുംബൈ–നവിമുംബൈ മേഖലയിൽ സ്വന്തം മടപ്പുരയോടുകൂടിയ ഏക മുത്തപ്പ ദേവസ്ഥാനമെന്ന പ്രത്യേകതയുള്ള ബേലാപൂർ മുത്തപ്പ മടപ്പുരയിൽ വർഷംതോറും വിവിധ ആചാരങ്ങളും വിശേഷാൽ പൂജകളും സംഘടിപ്പിച്ചുവരുന്നു.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നട തുറന്ന് പയിക്കുറ്റി നടത്തിവരുന്ന മടപ്പുരയിൽ മലയാള മാസസംക്രമ ദിവസങ്ങളിൽ അകത്തും പുറത്തുമായി വിശേഷാൽ പയിക്കുറ്റിയും ഭക്തരുടെ വഴിപാടായി പ്രാർത്ഥനാ വെള്ളാട്ടങ്ങളും നടത്താറുണ്ടെന്ന് സെക്രട്ടറി ബിജു ഗോവിന്ദൻ അറിയിച്ചു..
എല്ലാ വർഷവും തുലാം മാസം ഒൻപതിന് ശേഷമുള്ള ഞായറാഴ്ചയാണ് പുത്തരി വെള്ളാട്ടം ആചരിക്കുന്നത്. ജനുവരി മാസത്തിലെ അവസാന ശനിയാഴ്ചയും തുടർന്നുള്ള ഞായറാഴ്ചയും തിരുവപ്പന മഹോത്സവവും നടത്തിവരുന്നു.
പുത്തരി വെള്ളാട്ടം: ചടങ്ങുകളുടെ സമയക്രമം
- രാവിലെ 10.00: മലയിറക്കൽ
- രാവിലെ 11.00: മുത്തപ്പൻ പുറപ്പാട്
- ഉച്ചയ്ക്ക് 12.00: മുത്തപ്പ ദർശനം
- തുടർന്ന്: അന്നദാനം
പുത്തരി വെള്ളാട്ടത്തോടനുബന്ധിച്ച് മുത്തപ്പന്റെ അനുഗ്രഹം തേടിയെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനത്തിനും അന്നദാനത്തിലും പങ്കെടുക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.
പരിപാടി വിവരങ്ങൾ
- തീയതി: 2026 നവംബർ 1, ഞായറാഴ്ച
- വേദി: ബേലാപൂർ മുത്തപ്പ മടപ്പുര, നവിമുംബൈ
- കൂടുതൽ വിവരങ്ങൾക്ക്: 9320890677
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
