ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന കലാം സ്റ്റാൻഡേർഡ് 5 ബി എന്ന ചിത്രത്തിലെ നായികയാണ് മുംബൈ മലയാളിയായ നിമിഷ നായർ. ഗ്ലാമർ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ജീവിതഗന്ധിയായ കഥാപാത്രത്തെയാണ് ഇക്കുറി നിമിഷ അവതരിപ്പിക്കുന്നത്. ഇതിനകം മൂന്ന് സിനിമകളിൽ നായികയായി അഭിനയിച്ച നിമിഷ നായർ ബദ്‌ലാപൂർ നിവാസിയാണ്. ദേശീയ തലത്തിൽ നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുള്ള നിമിഷ നൃത്തരംഗത്തും പ്രാവീണ്യം നേടിയിട്ടുണ്ട്. ഗുരുകുൽ ഇന്റർനാഷണൽ സ്കൂളിലെ അധ്യാപികയായ നിമിഷ ജൂണിൽ വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്. അംബർനാഥ് നിവാസിയായ രജത് നായരാണ് നിമിഷയുടെ പ്രതിശുത വരൻ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ ടോം ജേക്കബ് ഈ ചിത്രത്തിലൂടെ അഭിനയ ജീവിതത്തിൽ രണ്ടാം വരവിനൊരുങ്ങുകയാണ്
ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തിപ്പെടുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ജീവിതം പല രീതിയിൽ വഴിമാറുന്നുണ്ടെങ്കിലും മലയാള നാടിന്റെ സംസ്കാരവും രീതികളും തന്റെ മക്കളിലൂടെയും അതേപോലെതന്നെ പിന്തുടരാൻ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെ കഥ. എന്നാൽ ‘സിഎഎ’യുടെ വരവോടുകൂടി ഇവരുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതാണ് സിനിമ പ്രതിപാദിക്കുന്നത്.
ഭിന്നതയും, മത വൈരങ്ങളും തുടരുന്ന വര്‍ത്തമാന കാലത്തിന്റെ നേർ ചിത്രം കൂടിയാണ് ഈ സിനിമ. മധ്യപ്രദേശിലെ ദേവാസിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ചിത്രത്തിൽ ടോം ജേക്കബ്, കൂടാതെ മുംബൈ മലയാളി ബാല താരമായ ഏഞ്ചലോ ക്രിസ്റ്റ്യാനോയും പ്രധാന വേഷം ചെയ്യുന്നു. മെലീസ, ജോൺസൻ, ജോബി കോന്നി, ശ്രീകുമാർ, സത്യനാഥ്, ജിത്തു, എന്നിവരാണ് മറ്റു അഭിനേതാക്കൾ
ആൻമരിയ പ്രസന്റേഷൻസും ലാൽജി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൻറെ കഥ, തിരക്കഥ , സംഭാഷണം ക്യാമറ, എഡിറ്റിങ്ങ്, സംവിധാനം ലിജു മിത്രൻ മാത്യു നിർവഹിക്കുന്നു.
കോ പ്രൊഡ്യൂസേഴ്സ് അജിത്ത് എബ്രഹാം, ലിജു ജോയ്, മ്യൂസിക്ക് പിജെ, ആർട് മെബിൻ മോൻസി, ലിന്റോ തോമസ് ലൈവ് സൗണ്ട് അബിഹേൽ, മേക്കപ്പ്
ആൻമരിയ പ്രസന്റേഷൻസും ലാൽജി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻറെ കഥ, തിരക്കഥ , സംഭാഷണം ക്യാമറ, എഡിറ്റിങ്ങ്, സംവിധാനം ലിജു മിത്രൻ മാത്യു നിർവഹിക്കുന്നു.
കോ പ്രൊഡ്യൂസേഴ്സ് അജിത്ത് എബ്രഹാം, ലിജു ജോയ്, മ്യൂസിക്ക് പിജെ, ആർട് മെബിൻ മോൻസി, ലിന്റോ തോമസ് ലൈവ് സൗണ്ട് അബിഹേൽ, മേക്കപ്പ് മനീഷ് ബാബു, കളറിസ്റ്റ് ജിതിൻ കുമ്പുക്കാട്ട്, അസോറ ഡയറക്ടർ ശിവക്ക് നടവരമ്പ്, അസിസ്റ്റന്റ് ഡയറക്ടർ നിവിൻ ബാബു, വസ്ത്രാലങ്കാരം സത്യനാഥ്, മാനേജർ ജീതേന്ദ്ര പവാർ , ഫൈനാൻസ് കൺട്രോളർ ടെസ്സി തോമസ്.
- പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം
- ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു
- ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി
- കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
- വീട് ആദ്യ വിദ്യാലയവും, രക്ഷിതാക്കളാണ് ആദ്യ ഗുരുക്കളെന്നും ഡോ.ഉമ്മൻ ഡേവിഡ്
- താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8,9 തീയതികളിൽ
- സിനിമയിൽ കാണാതെ പോയ കഥ !!! സദസ്സിനെ ഞെട്ടിച്ച് ശ്രുതികല ചിട്ടപ്പെടുത്തിയ മണിച്ചിത്രത്താഴ് (Video)
- നഗരത്തെ പീതാംബരമണിയിച്ച് തീർത്ഥാടന മഹോത്സവത്തിന് പരിസമാപ്തി
- ഓടിഎം 2025: മുംബൈയിൽ പ്രീമിയം ട്രാവൽ ഷോ വിജയകരമായി സമാപിച്ചു