More
    Homeവൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനവും പുരസ്‌കാര സമർപ്പണവും ജൂൺ 30 ന്

    വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനവും പുരസ്‌കാര സമർപ്പണവും ജൂൺ 30 ന്

    Array

    Published on

    spot_img

    ഭോപ്പാൽ : പുരോഗമന കലാസാഹിത്യ സംഘം(പു.ക.സ.) ഭോപ്പാൽ യൂണിറ്റ് വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനവും ഗോപൻ നെല്ലിക്കൽ സ്മൃതി പുരസ്‌കാര സമർപ്പണവും നടത്തും.

    പ്രവാസി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഗോപൻ നെല്ലിക്കലിന്റെ ഓർമ്മക്കായി ഇക്കഴിഞ്ഞ ഒക്ടോബറിൽ കേരളത്തിന് പുറത്തുള്ളവർക്കായി പു.ക.സ. ഭോപ്പാൽ യൂണിറ്റ് അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ച കഥ, കവിത രചനാ മത്സരത്തിൽ മാതൃഭൂമി മുംബൈ ലേഖകൻ കാട്ടൂർ മുരളി കഥാവിഭാഗത്തിലും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാജിദ് മുഹമ്മദ് കവിത വിഭാഗത്തിലും പുരസ്‌കാരത്തിന് അർഹരായിരുന്നു. ഈ പുരസ്‌കാര സമർപ്പണമാണ് നടക്കുക.

    കാട്ടൂർ മുരളിയുടെ കാലാപാനി എന്ന കഥയും സാജിദ് മുഹമ്മദിന്റെ തെരുവ് തെണ്ടുന്ന പെൺകുട്ടി എന്ന കവിതയുമാണ് പുരസ്‌കാരത്തിന് അർഹമായത്.

    30 ന് ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് ഭോപ്പാൽ ഹേമ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയുടെ ഉദ്‌ഘാടനം  എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. ആർ. കിഷോർ നിർവഹിക്കും. നവോത്ഥാനത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം  നടത്തും.

    പരിപാടിയിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽനിന്നും ഒന്നാംറാങ്ക് നേടിയ സ്വാതിശ്രീ മാളവിക പിള്ളയെ ആദരിക്കും. കൂടാതെ പെയിന്റിംഗ്, പ്രസംഗമത്സരം, കാവ്യനൃത്താവിഷ്‌കാരം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.  

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this