Homeകേരളീയസമാജം സമൂഹ വിവാഹം സംഘടിപ്പിക്കുന്നു

കേരളീയസമാജം സമൂഹ വിവാഹം സംഘടിപ്പിക്കുന്നു

Published on

ഡോംബിവ്‌ലി :പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർധനരായ യുവതീ യുവാക്കൾക്കായി കേരളീയ സമാജം ഡോംബിവ്‌ലി സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. ഇതിനായി പ്രാരംഭ നടപടികൾ തുടങ്ങിയെന്നും സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ഒക്ടോബർ നവമ്പർ മാസങ്ങളിലെ ഏതെങ്കിലും ഒരു ദിവസമായിരിക്കും ഇതിനായി തിരഞ്ഞെടുക്കുക. കമ്പൽപാഡയിലുള്ള മോഡൽ കോളേജ് അങ്കണത്തിലായിരിക്കും ചടങ്ങ് നടക്കുക .

ജാതിമത ഭാഷാവ്യത്യാസമില്ലാതെ അർഹരായവരെ കണ്ടെത്തി ആവശ്യമായ സാമ്പത്തിക സഹായം കൂടാതെ വിവാഹ വസ്ത്രങ്ങളും ഗൃഹോപകാരണങ്ങളും നൽകിയാകും ഇവരുടെയെല്ലാം മംഗല്യ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം നൽകാനുള്ള ദൗത്യം ഏറ്റെടുക്കുന്നതെന്ന് വർഗ്ഗീസ് ഡാനിയൽ പറഞ്ഞു.

വിദ്യാഭ്യാരംഗത്തെ വികസനങ്ങൾക്കൊപ്പം നിരവധി ജീവകാരുണ്യപ്രവർത്തങ്ങൾ ചെയ്തുവരുന്ന കേരളീയസമാജം സമൂഹത്തിനായി നൽകുന്ന എഴുപത്തിയഞ്ചാം വാർഷിക സമ്മാനമാണ് സമൂഹ വിവാഹമെന്ന് സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ പറഞ്ഞു. സമാജം ഒറ്റക്കെട്ടായി ഇതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് പ്രസിഡൻറ് സോമ മധു ,ഫൈനാൻസ് സെക്രട്ടറി ബിനോയ് തോമസ് ,കലാസാംസ്കാരികവിഭാഗം സെക്രട്ടറി സുരേഷ്ബാബു .കെകെ എന്നിവരും സന്നിഹിതരായിരുന്നു.

കൂടുതൽ വിവരങ്ങൾക്ക് 9821371687 (സോമ മധു ) 9820886717 (സുരേഷ് ബാബു )

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this