More
    Home‘കനൽശിഖരം’ അരങ്ങിലേക്ക്; ഉത്ഘാടന ചടങ്ങിൽ കെ മധു മുഖ്യാതിഥി. ഗോകുലം ഗോപാലൻ, ഡോ എ വി...

    ‘കനൽശിഖരം’ അരങ്ങിലേക്ക്; ഉത്ഘാടന ചടങ്ങിൽ കെ മധു മുഖ്യാതിഥി. ഗോകുലം ഗോപാലൻ, ഡോ എ വി അനൂപ് വിശിഷ്ടാതിഥികളായിരിക്കും

    Published on

    spot_img

    മഹാറാണി അവതരിപ്പിക്കുന്ന മലയാള സാമൂഹ്യ നാടകം ‘കനൽശിഖരം’ അരങ്ങിലെത്തുന്നു.

    കൃഷ്ണൻ വടശ്ശേരി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ പ്രഥമ അവതരണം 27 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ചെന്നൈയിലെ മദ്രാസ് കേരള സമാജം ഓഡിറ്റോറിയത്തിൽ നടക്കും.

    ചലച്ചിത്ര സംവിധായകൻ കെ മധു മുഖ്യാതിഥിയായിരിക്കും. സിനിമാ നിർമ്മാതാക്കളും വ്യവസായിയുമായ ഗോകുലം ഗോപാലൻ, ഡോ എ വി അനൂപ്, ശിവദാസൻ പിള്ള, എ ജി ടി തോമസ്, എൻ ആർ പണിക്കർ, കല്പക ഗോപാലൻ, തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ നാടകത്തിന്റെ പ്രഥമ അവതരണം വീക്ഷിക്കാനെത്തും.

    ഇവരെ കൂടാതെ അനാഥരായി വൃദ്ധ സദനങ്ങളിൽ താമസിക്കുന്ന അമ്മമാരെ വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കും. അനാഥയായ ഓർമ്മയ്ക്ക് മഹാറാണി വച്ചു കൊടുക്കുന്ന വീടിന്റെ താക്കോൽ ദാനവും ആനി ദിവസം നിർവഹിക്കപ്പെടും .

    മുംബൈ മലയാളിയായ സാമൂഹിക പ്രവർത്തകൻ മോഹൻ നായരുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി അനാഥാലയങ്ങളും വൃദ്ധ സദനങ്ങളും കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനയാണ് മഹാറാണി.

    ഉറ്റവരും ഉടയവരും ഇല്ലാത്ത നൂറുകണക്കിന് വയോധികരുടെ ജീവിതത്തിൽ പ്രകാശം പകർത്തി നിസ്വാർത്ഥ സേവനം നടത്തുന്ന മോഹൻ നായർ തന്നെയാണ് ഈ നാടകത്തിന്റെ ആശയത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. തന്റെ വളരെക്കാലമായ സ്വപ്നമാണ് ഈ സംരംഭമെന്ന മോഹൻ നായർ പറഞ്ഞു.

    സന്നദ്ധ പ്രവർത്തകർക്കിടയിൽ നിന്ന് കണ്ടു മുട്ടിയ അനാഥരാക്കപ്പെട്ട മനുഷ്യരിൽ നിന്ന് കേട്ടറിഞ്ഞ പച്ചയായ ജീവിതമാണ് കനൽ ശിഖരം എന്ന നാടകത്തിലേക്ക് എത്തിച്ചത്.

    40 വർഷമായി നാടകരംഗത്ത് പ്രവർത്തിക്കുന്ന കൃഷ്ണൻ വടശ്ശേരി ആ ജീവിത
    യാഥാർത്ഥ്യങ്ങളെ പ്രേക്ഷകരുടെ കണ്ണ് തുറപ്പിക്കുന്ന രീതിയിലാണ് നാടകം സംവിധാനം ചെയ്തിട്ടുള്ളത്.

    സംവിധായകന്റെ നേതൃത്വത്തിൽ മൂന്ന് മാസക്കാലത്തെ കഠിനാധ്വാനത്തിന് ശേഷമാണ് നാടകം അരങ്ങിലെത്തിക്കുന്നത്. വരും തലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടകം അണിയിച്ചിരുക്കിയിരിക്കുന്നത്.

    ചെന്നൈയിലെ പ്രഥമ അവതരണത്തിന് ശേഷം രാജ്യത്തിൻറെ പല ഭാഗങ്ങളിലായി ഈ നാടകം അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

    കൂടാതെ വിവിധ സ്കൂളുകളിൽ നാടകാവതരണം നടത്താനുള്ള പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.

    കഴിഞ്ഞ 15 വർഷമായി ചെന്നൈയിലെ നാടകങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന പ്രശോഭ് പ്രണവമാണ് ‘കനൽശിഖര’ത്തിന് രംഗസംവിധാനം ഒരുക്കുന്നത്.

    പ്രിതൂ യു എൻ, മാധവൻ തെക്കേപ്പാട്ട്, അമൃത മാധവൻ, ജോഫിൻ മണിമല, തുടങ്ങി നിരവധി പേർ പിന്നണിയിൽ അണി ചേരുന്നു. ഗോപകുമാർ, രജിത മാധവൻ, സനൽ കുമാർ ആലപ്പി, ഹരിഹരൻ, നിരഞ്ജൻ, യദുകൃഷ്ണൻ, ആരതി ഉഷ, ശൈലാ ദാസ്, ബേബി സാറ ഇട്ടി, സ്വപ്ന നായർ, ആനി ജോയൻ, ചിറ്റിലഞ്ചേരി നാരായണൻ, സന്ധ്യ വിഷ്ണു, നീലകണ്ഠൻ, ഉണ്ണികൃഷ്ണൻ, ശ്യാം സുന്ദർ തുടങ്ങിയവരാണ് അഭിനേതാക്കൾ.

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...