Homeകനത്ത മഴ; മുംബൈയിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണ് 70 കാരിക്ക് ദാരുണാന്ത്യം

കനത്ത മഴ; മുംബൈയിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണ് 70 കാരിക്ക് ദാരുണാന്ത്യം

Published on

കനത്ത മഴയെ തുടർന്ന് മുംബൈയിൽ ഗ്രാൻ്റ് റോഡിലെ കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്ന് 70 വയസ്സുകാരിയായ ഒരു സ്ത്രീ മരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുനിലകളുള്ള റുബിനിസ മൻസിൽ കെട്ടിടത്തിൻ്റെ രണ്ടും മൂന്നും നിലകളുടെ ഭാഗങ്ങളും ബാൽക്കണിയുമാണ് തകർന്നുവീണത്. നാൽപ്പതോളം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽ കാൽ കുടുങ്ങിയ ഒരാളെ കോൺക്രീറ്റ് സ്ലാബുകൾ പൊളിച്ചാണ് പ്രദേശവാസികൾ ചേർന്ന് രക്ഷിച്ചത്.

കെട്ടിടത്തിൻ്റെ മുൻഭാഗത്തിൻ്റെ ഒരു ഭാഗം ഇപ്പോഴും അപകടകരമായി തൂങ്ങിക്കിടക്കുകയാണ്.

ഫയർ എഞ്ചിനുകളും പോലീസും ആംബുലൻസുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മണിക്കൂറുകളിൽ മുംബൈയിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് .

കനത്ത മഴയും വെള്ളക്കെട്ടും നഗരത്തിലെ പല ബസ് റൂട്ടുകളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. വെള്ളക്കെട്ടിൽ പല ബസുകളും തകരാറിലായി.

അതേസമയം, മധ്യ മഹാരാഷ്ട്ര, കൊങ്കൺ, ഗോവ, തെലങ്കാന, വിദർഭ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് പുലർച്ചെ മുതൽ മുംബൈയിലും സമീപ പ്രദേശങ്ങളായ താനെ , കല്യാൺ, ഡോംബിവ്‌ലി മേഖലകളിലും കനത്ത മഴ തുടർന്നു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടന്നതും ജനജീവിതം ദുസ്സഹമാക്കി . മഴ തുടരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ് . അടുത്ത ഏതാനും മണിക്കൂറുകൾ കൂടി മഴ തുടർന്നാൽ എക്‌സ്പ്രസ് വേയിലും ഈസ്റ്റേൺ എക്‌സ്പ്രസ് വേയിലും ഗതാഗതക്കുരുക്കിലാകും വസായ്, വിരാർ, നലസോപാര എന്നിവിടങ്ങളിൽ രാവിലെ മുതൽ മഴ തുടരുകയാണ്. പാൽഘർ ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സർവീസിനെയും കനത്ത മഴ ബാധിച്ചു. സെൻട്രൽ , ഹാർബർ, പശ്ചിമ റെയിൽവേ ലൈനുകളിൽ ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

റായ്ഗഡ് ജില്ലയിൽ രാവിലെ മുതൽ ചെറിയ മഴയാണ് കാണുന്നതെങ്കിലും ഇന്നും നാളെയുമായി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. ജില്ലയിൽ എല്ലായിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this