More
    Homeമുംബൈയിൽ കനത്ത മഴയിൽ 2 മരണം; വിമാന സർവീസുകൾ ബാധിച്ചു;

    മുംബൈയിൽ കനത്ത മഴയിൽ 2 മരണം; വിമാന സർവീസുകൾ ബാധിച്ചു;

    Published on

    spot_img

    മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി തുടരുന്ന കനത്തമഴയിൽ സബ്‌വേകളും റോഡുകളും വെള്ളത്തിലായി. കനത്തമഴയോടൊപ്പം ഉയർന്ന വേലിയേറ്റമാണ് വിനയായത്. ഇതോടെ നാലാം ദിവസവും തുടരുന്ന ശക്തിയായ മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അന്ധേരി സബ്‌വേ അടച്ചിട്ടതോടെ മേഖലയിൽ ഗതാഗതം താറുമാറായി.

    ബുധനാഴ്ചവരെ മുംബൈയിലും കൊങ്കണിലും താനെയിലും ഓറഞ്ച് അലർട്ടും, പാൽഘറിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

    നാലു ദിവസത്തിൽ 2 മരണം

    നഗരത്തിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണും വീടിന്റെ ഒരു ഭാഗം തകർന്നും രണ്ട് പേർ മരിച്ചു. മലാഡിൽ കെട്ടിട നിർമാണം നടക്കുന്നിടത്താണ് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചത്. ഇതിന് മുൻപ് ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള പഴയ നാലുനില കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് 70-കാരി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

    സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയ 20 പേർ പരസ്പരം കൈകൊർത്ത് പിടിച്ച് മനുഷ്യചങ്ങല രൂപപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇവിടെ തുൾസി അണക്കെട്ട് കരകവിഞ്ഞ് ഒഴുകി.

    മഴ കനത്തതോടെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് മുംബൈ പോലീസ് നിർദ്ദേശം. തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 100-ലേക്കുവിളിക്കാൻ മുംബൈ പോലീസും ജനങ്ങൾക്ക് നിർദേശം നൽകി.

    വിമാന സർവീസുകൾ ബാധിച്ചു

    മുംബൈയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. 2024 ജൂലൈ 21-ന് ബുക്ക് ചെയ്ത യാത്രയുടെ മുഴുവൻ റീഫണ്ടും അല്ലെങ്കിൽ ഒറ്റത്തവണ കോംപ്ലിമെൻ്ററി റീഷെഡ്യൂളിംഗും എയർ ഇന്ത്യ വാഗ്‌ദാനം ചെയ്തു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഇൻഡിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടു. നിലവിലെ മോശം കാലാവസ്ഥ മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് വിസ്താരവും എക്‌സിൽ കുറിച്ചു.

    സാധ്യമായ കാലതാമസമോ തടസ്സങ്ങളോ കണക്കിലെടുത്ത് യാത്രക്കാർക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് അധിക സമയം അനുവദിക്കണമെന്ന് എയർലൈൻ ശുപാർശ ചെയ്തു.

    സർബൻ ട്രെയിനുകൾ സാധാരണഗതിയിൽ

    പശ്ചിമ, മധ്യറെയിൽവേകളിൽ സർബൻ ട്രെയിനുകൾ സാധാരണഗതിയിൽ പ്രവർത്തിച്ചു. മാൻഖുർദ്, പൻവേൽ, കുർള സ്റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ട് കാരണം ഹാർബർ ലൈൻ സർവീസുകൾ വൈകിയാണ് ഓടുന്നത്.

    Latest articles

    ജയരാജ് വാരിയരും സംഘവുമെത്തി; കേരളപ്പിറവി ആഘോഷത്തിനായി മുംബൈ നഗരമൊരുങ്ങി

    മുംബൈയിൽ ഗോരേഗാവ് കേരള കലാ സമിതി സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത ചലച്ചിത്ര നടനും അനുകരണ ഹാസ്യകലാകാരനുമായ...

    കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന

    മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന...

    ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

    നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട്...

    കേരള സമാജം സാൻപാഡ പത്തൊമ്പതാമത് വാർഷികാഘോഷം നടന്നു

    നവി മുംബൈ, സാൻപാഡ കേരള സമാജത്തിന്റെ പത്തൊമ്പതാമത് വാർഷികാഘോഷം ജുഹി നഗറിലെ ബഡ്സ് സെൻററിൽ നടന്നു. ആഘോഷ പരിപാടികൾ...
    spot_img

    More like this