രാത്രി പത്തു മണിയോടെ ജ്വല്ലറിയിൽ അതിക്രമിച്ചു കയറിയ മൂവർ സംഘമാണ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയും നിരവധി തവണ വെടിയുതിർത്തും 11 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ തട്ടിയെടുത്തത്. നവി മുംബൈ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നവി മുംബൈയിലെ ഖാർഘറിലാണ് സംഭവം. ഒരു ജ്വല്ലറി കടയിൽ കയറി തോക്കു ചൂണ്ടിയാണ് മൂവർ സംഘം 11 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ തട്ടിയെടുത്തത്.
ആയുധധാരികളായ മൂന്ന് അജ്ഞാതർ കടയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയും നിരവധി തവണ വെടിയുതിർത്തുമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തിയത്
കഴിഞ ദിവസം രാത്രി പത്തു മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം. ഖാർഘറിലെ ബിഎം ജ്വല്ലറിയിലാണ് സംഘം അതിക്രമിച്ച് കയറിയത്
ധരിച്ചെത്തിയ പ്രതികൾ ജ്വല്ലറിയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കൊള്ളയടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികളിലൊരാൾ കടയ്ക്കുള്ളിൽ വെടിയുതിർക്കുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്തു.
നിമിഷങ്ങൾക്കകം, പ്രദേശവാസികളെത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ, മൂവരും ബൈക്കിൽ സ്ഥലം വിടുകയായിരുന്നു .
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
