Homeകണ്ണീരായി വയനാട്; ദുരന്തത്തിൽ ഇരയായവരെ പുനരധിവസിപ്പിക്കാൻ കൈകോർക്കുമെന്ന് കെയർ ഫോർ മുംബൈ

കണ്ണീരായി വയനാട്; ദുരന്തത്തിൽ ഇരയായവരെ പുനരധിവസിപ്പിക്കാൻ കൈകോർക്കുമെന്ന് കെയർ ഫോർ മുംബൈ

Published on

കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാലോളം ഗ്രാമങ്ങളാണ് മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം 83 മരണമാണ് റിപ്പോർട്ട് ചെയ്തത്. മരണ സംഖ്യ ഉയരാനാണ് സാധ്യത. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.

കൂറ്റൻപാറകൾ, തകർന്നുവീണ കെട്ടിടങ്ങൾ, ചുറ്റും ചെളിയും മണ്ണും വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങിയാണ് പ്രകൃതി ദുരന്തം വിതച്ചത്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.

ദുരന്തത്തിൻ്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള സഹായങ്ങൾക്ക് മുൻകൈ എടുക്കുമെന്ന് കെയർ ഫോർ മുംബൈ അറിയിച്ചു.

സർക്കാരിന്റെ രക്ഷാ പ്രവർത്തന നടപടികൾക്ക് ശേഷം ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്ത് പുനരധിവാസ സഹായത്തിന് ഉചിതമായ തീരുമാനമെടുക്കാനാണ് പദ്ധതിയെന്ന് ലോക കേരള സഭാംഗങ്ങൾ കൂടിയായ കെയർ ഫോർ മുബൈ പ്രതിനിധികളായ എം കെ നവാസ്, പ്രിയ വർഗീസ്, തോമസ് ഓലിക്കൽ എന്നിവർ വ്യക്തമാക്കി

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this