വയനാട് ചൂരൽ മല മേപ്പാടി പഞ്ചായത്തിലുണ്ടായ ഭയാനകമായ ഉരുൾ പൊട്ടലിൽ നിരവധി കുടുംബങ്ങൾ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി 5 വീട് വെച്ച് നൽകുവാൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പ്രസിഡന്റ് അസീസ് മാണിയൂർ അധ്യക്ഷം വഹിച്ചു. ജന സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. കെ എം എ റഹ്‌മാൻ, പി എം ഇക്ബാൽ, വി കെ സൈനുദ്ദീൻ, ടി എ ഖാലിദ്, സി എച്ച് ഇബ്രാഹിം കുട്ടി, സിദ്ധീക് പിവി, മഷൂദ് മണികൊതു, ഹംസ ഘട്കൊപ്പർ, പിവി കുഞ്ഞബ്ദുള്ള, സിഎച്ച് കുഞ്ഞബ്ദുള്ള, ഉമ്മർപികെസി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു
സെക്രട്ടറി അൻസാർ സിഎം നന്ദി രേഖപ്പെടുത്തി