വയനാട് പ്രകൃതി ദുരന്തം കണക്കിലെടുത്തുകൊണ്ട് മലയാളം മിഷന് മുംബൈ ചാപ്റ്ററിലെ 12 മേഖലകളിലെ പഠനകേന്ദ്രങ്ങളിലെ ആഗസ്റ്റ് 11, ഞായറാഴ്ച നടക്കാനിരുന്ന പ്രവേശനോത്സവം ആഘോഷങ്ങള് ഒഴിവാക്കിക്കൊണ്ടാണ് സംഘടിപ്പിക്കുന്നതെന്ന് മലയാളം മിഷന് മുംബൈ ചാപ്റ്റര് സെക്രട്ടറി, രാമചന്ദ്രന് മഞ്ചറമ്പത്ത് അറിയിച്ചു
ദുരന്തഭൂമിയുടെ കണ്ണീരൊപ്പാന്, ‘വയനാടിനൊപ്പം അതിജീവനത്തിനൊപ്പം’ എന്ന മുദ്രാവാക്യം നെഞ്ചിലേറ്റി സഹായധന സമാഹരണം നടത്തിക്കൊണ്ടായിരിക്കും ഈ വര്ഷത്തെ പ്രവേശനോത്സവം.
മലയാളം മിഷന് ഡയറക്ടര് മുരുകന് കാട്ടാക്കടയുടെ ആഹ്വാനമനുസരിച്ച് “വയനാടിനൊരു ഡോളര് (80 രൂപ)” എന്ന ദൌത്യത്തില് പങ്കാളികളായി വിദ്യാര്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഭാഷാപ്രവര്ത്തകരും കുറഞ്ഞത് 80 രൂപ വീതം മേഖല പ്രവര്ത്തക സമിതിക്ക് കൈമാറി സാഹോദര്യം രേഖപ്പെടുത്തും. മേഖലകള് ചാപ്റ്ററിന് കൈമാറുന്ന ഈ സഹായധനം ലോകമെമ്പാടുമുള്ള എല്ലാ ചാപ്റ്ററുകളും ആഗസ്റ്റ് 29 ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുവാനാണ് തീരുമാനം.
പ്രകൃതി ദുരന്തം അതിജീവിച്ച, അച്ഛനും അമ്മയും കിടപ്പാടവും വിദ്യാലയവും നഷ്ടപ്പെട്ട വയനാടിന്റെ മക്കളെ വര്ണ്ണങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ധനസമാഹരണം. ആഗോള തലത്തില് എല്ലാ മലയാളം മിഷന് ചാപ്റ്ററുകളും മേഖലകളും ഈ പ്രവര്ത്തനം ആരംഭിച്ചു കഴിഞ്ഞു.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
