കേരളീയ സമാജം ഡോംബിവലി സാമൂഹ്യ ക്ഷേമ സമിതി MIDC മോഡൽ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച അഞ്ചാമത് നോർക്ക പ്രവാസി രജിസ്ട്രേഷൻ ക്യാമ്പിൽ വൻ ജന പങ്കാളിത്തം
അടിയന്തിര ഘട്ടങ്ങളിൽ സഹായം എത്തിക്കുവാനായി കേരള സർക്കാരിന്റെ കയ്യിൽ പ്രവാസി മലയാളികളെക്കുറിച്ചുള്ള ഏക രേഖയായ നോർക്ക പ്രവാസി രജിസ്ട്രേഷൻ കാർഡ് എല്ലാ സമാജം അംഗങ്ങളിലും എത്തിക്കുവാനുള്ള പ്രയത്നത്തിലാണ് സമാജം ഭരണസമിതി.
കനത്ത മഴയെ അവഗണിച്ചും കഴിഞ്ഞ ദിവസം നടന്ന ക്യാമ്പിൽ MIDC യിലെയും പരിസരത്തെയും 200-ഓളം അംഗങ്ങളാണ് പ്രവാസി രജിസ്ട്രേഷന് എത്തിയത്.
ഇതര മേഖലകളിൽ വരും ദിവസങ്ങളിൽ ഇത്തരം ക്യാമ്പുകൾ നടത്തുമെന്ന് കേരളീയ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
