Homeവയനാട് പുനരധിവാസ പദ്ധതി; സഹായവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

വയനാട് പുനരധിവാസ പദ്ധതി; സഹായവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

Published on

കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പ്രാരംഭ നടപടിയായി അഞ്ചു വീടുകൾ നിർമ്മിച്ച് നൽകാൻ കെയർ ഫോർ മുംബൈ മുന്നോട്ട് വന്നതിന് പുറകെ പദ്ധതിക്ക് പിന്തുണയുമായി മഹാരാഷ്ട്രയിലെ നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും വ്യവസായ സമൂഹവും മുന്നോട്ട് വന്നിരിക്കയാണ്.

ന്യൂ ബോംബെ കൾച്ചറൽ സെന്റർ കെയർ ഫോർ മുംബൈയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിച്ച് വയനാടിന് കൈത്താങ്ങാകുമെന്ന് ഖോപ്പർകർണ ആസ്ഥാനമായ സംഘടനയുടെ ഭാരവാഹികളായ മനോജ് മാളവിക, ബാബുരാജ് എന്നിവർ അറിയിച്ചു. ഇതിനായി അംഗങ്ങളിൽ നിന്നും സുമനസുകളിൽ നിന്നും പണം സമാഹരിക്കാനാണ് എൻബിസിസി തീരുമാനം.
.
വയനാടിനെ വീണ്ടെടുക്കാൻ കേരള സർക്കാരുമായി കൈകോർക്കുമെന്ന കെയർ ഫോർ മുംബൈയുടെ തീരുമാനത്തെ സീഷോർ മേധാവി മുഹമ്മദ് അലി പ്രകീർത്തിച്ചു. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ പ്രവാസി വ്യവസായി സന്നദ്ധ സംഘടനയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിന്തുണ പങ്ക് വച്ചത്.

പ്രളയകാലത്തും മഹാമാരി കാലത്തും അശരണർക്ക് താങ്ങായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന സംഘടനയാണ് കെയർ ഫോർ മുംബൈ

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this