വയനാട്ടിലെ ദുരിതബാധിതരുടെ ദുരിതക്കാഴ്ചകളിൽ മനം നൊന്താണ് 70 പിന്നിട്ട മുംബൈയിലെ മലയാളി വീട്ടമ്മയും നാടിനെ വീണ്ടെടുക്കാൻ തന്റെ ജീവിത സമ്പാദ്യത്തിൽ നിന്നൊരു തുക അയച്ചു കൊടുക്കുന്നത്.
പതിനെട്ടാം വയസ്സിൽ വിവാഹം കഴിഞ്ഞാണ് കെ സി രാഗിണി കണ്ണൂർ പെരളശ്ശേരിയിൽ നിന്ന് മുംബൈ മഹാനഗരത്തിലെത്തുന്നത്.
അഞ്ചു പതിറ്റാണ്ടിലധികമായി മുംബൈയിലാണ് താമസം. ഇന്ന് 70 വയസ്സ്. വീട്ടിലെ ജോലികളെല്ലാം ഇപ്പോഴും സ്വന്തമായി ചെയ്യും. ആഭരണങ്ങളോടോ ആഡംബര ജീവിതത്തോട് കമ്പമില്ല. ആവുന്നതും കാൽനടയായി യാത്ര ചെയ്തും ചിലവുകൾ ഒഴിവാക്കും. ഇങ്ങിനെ ലളിതമായ ജീവിതത്തിലൂടെ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യങ്ങളെല്ലാം അശരണരെ സഹായിക്കാനായി ചിലവിടുകയാണ് പതിവെന്നാണ് രാഗിണി പറയുന്നത്.
ഇപ്പഴിതാ വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51000 രൂപ അയച്ചാണ് ജീവിത സായാഹ്നത്തിലെത്തിയ ഈ മലയാളി വീട്ടമ്മയും നന്മ വറ്റാത്ത സമൂഹത്തിന്റെ ഭാഗമാകുന്നത്
ഓൺലൈൻ വഴിയാണ് പണം ട്രാൻസ്‌ഫർ ചെയ്തത്.
വയനാട്ടിലെ നൊമ്പരക്കാഴ്ചകളെപ്പറ്റി പറയുമ്പോൾ രാഗിണിയുടെ വാക്കുകൾ മുറിയുന്നു.
ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച നാടിനെ വീണ്ടെടുക്കണമെന്ന അതിയായ മോഹമാണ് മനസ്സ് നിറയെ
വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള സർക്കാർ പദ്ധതിയോടൊപ്പം സുമനസുകൾ കൈകോർക്കണമെന്നും രാഗിണി പറയുന്നു .
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
