മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ ആൻഡ് കെ ഫൌണ്ടേഷന്റെ പന്ത്രണ്ടാമത് വാർഷികാഘോഷ ചടങ്ങ് ഹോട്ടൽ ലീലയിൽ നടന്നു. ആഗസ്റ്റ് നാലിന് നടന്ന ചടങ്ങിൽ മഹാരാഷ്ട്രയുടെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല, ജമ്മുകശ്മീര്‍ നിയമസഭാ മുന്‍സ്പീക്കര്‍ മുബാറക് ഗുല്‍, ആരിഫ് നാസിം ഖാൻ എം എൽ എ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യയെന്നും വിവിധ സംസ്കാരങ്ങളും മതങ്ങളും സൗഹൃദത്തോടെയും സഹോദര്യത്തോടെയും കഴിയുന്ന രാജ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്ത് നില നിൽക്കുന്ന സാംസ്‌കാരിക സമന്വയമാണ് കെ ആൻഡ് കെ ഫൗണ്ടേഷൻ എന്ന സംഘടന ഉയർത്തിപ്പിടിക്കുന്നതെന്നും, പ്രിൻസ് വൈദ്യനെ അഭിനന്ദിച്ചു കൊണ്ട് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീമായ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് കെ ആൻഡ് കെ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രിൻസ് വൈദ്യൻ പറഞ്ഞു. തന്റെ കോളേജ് പഠന കാലത്ത് ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഹിന്ദിയിലെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്ന യുവ നേതാവിനെ നല്ല ഓർമ്മയുണ്ടെന്ന് പറഞ്ഞാണ് ദേശീയ നേതാവായി വളർന്ന രമേശ് ചെന്നിത്തലയെ പ്രിൻസ് പരിചയപ്പെടുത്തിയത്.
തുടർന്ന് സംഗീത പരിപാടിയും അരങ്ങേറി.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
