നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായരുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര അനുശോചന യോഗം എൻ എം സി എ ഓഫീസിൽ വച്ചു നടന്നു.
വയനാടിന്റെ മണ്ണിൽ പൊലിഞ്ഞത് അഞ്ഞൂറിലധികം ജീവനുകളാണെന്നും ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരായി കഴിയുന്നവര്‍ക്ക് അതിജീവനത്തിനായി കൈകോർക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും യോഗം വിലയിരുത്തി.
ജാതിമത രാഷ്ട്രീയമില്ലാതെ നിസ്വാർത്ഥരായ ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ കഴിഞ്ഞ നാല് പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടന വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഫെയ്മ മഹാരാഷ്ട്രയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനിച്ചത്.
നാസിക്കിൽ എൻ എം സി എ ഓഫീസിൽ നടന്ന അനുശോചന യോഗത്തിൽ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാങ്കതൻ, ട്രഷറർ രാധാകൃഷ്ണൻ പിള്ള, വൈസ് പ്രസിഡന്റ്റുമാരായ ഉണ്ണി വി ജോർജ്, വിശ്വനാഥൻ പിള്ള , ജോയിന്റ് സെക്രെട്ടറിമാരായ കെ പി എസ് നായർ, ശിവൻ സദാശിവൻ , കെ ജി രാധാകൃഷ്ണൻ, കൺവീനർ ഗിരീശൻ നായർ മറ്റു കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
