Homeസാമൂഹിക പ്രവർത്തകൻ സുനിൽ വിട പറഞ്ഞു

സാമൂഹിക പ്രവർത്തകൻ സുനിൽ വിട പറഞ്ഞു

Published on

മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സാന്നിധ്യമായിരുന്ന സുനിൽ മലാഡിലാണ് താമസം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.

ഡോംബിവ്‌ലിയിൽ ജനിച്ചു വളർന്ന സുനിൽ തങ്കപ്പൻ പഠിക്കുന്ന കാലം മുതൽ തന്നെ സാമൂഹിക രംഗങ്ങളിലും പ്രതിബദ്ധതയോടെ ഇടപെട്ടിരുന്നു. ടെക്സ്റ്റൈൽ ബിസിനസ്സിലെ തിരക്കിനിടയിലും ഡോംബിവിലിയിലും മലാഡിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സുനിൽ സജീവമായിരുന്നു, സുനിലിന്റെ അകാല വിയോഗത്തിൽ ബോംബെ കേരളീയ സമിതി അനുശോചനം രേഖപ്പെടുത്തി.

മുംബൈയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും മുൻ ഇൻകംടാക്സ് ഡെപ്യൂട്ടി കമ്മീഷണറുമായ അഡ്വ. പത്മ ദിവാകരന്റെ മകളും എയ്‌മ മഹാരാഷ്ട്ര വനിതാ വിഭാഗം കൺവീനറുമായ രാഖി സുനിലാണ് ഭാര്യ. ജില്ലാ റൊട്ടാരാക്റ്റ് പ്രതിനിധി അഡ്വ. നിഖിത സുനിൽ ഏക മകളാണ്

ഡോംബിവ്‌ലി കേരളീയ സമാജത്തിൽ വൈസ് ചെയർമാനും വൈസ് പ്രസിഡന്റുമായിരുന്ന തങ്കപ്പന്റെ മകനാണ്. ശ്രീനാരായണ മന്ദിര സമിതിയുടെ ഡോംബിവ്‌ലി താക്കുർളി യൂണിറ്റിലെ സീനിയർ മെമ്പറും ഡോമ്പിവലി SNMS ഗുരു സെന്ററിന്റെ സ്ഥാപകരിൽ ഒരാളുമാണ് എം കെ .തങ്കപ്പൻ. ഡോ മിനി ബിന്ദുമോൻ ഏക സഹോദരി.

സംസ്കാരം ഡോംബിവ്‌ലി റാംനഗർ ശ്‌മശാനത്തിൽ വൈകുന്നേരം നാലു മണിക്ക്

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this