Homeസുനിലിന് കണ്ണീരോടെ വിട; സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു

സുനിലിന് കണ്ണീരോടെ വിട; സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു

Published on

അകാലത്തിൽ വിട പറഞ്ഞ സുനിൽ തങ്കപ്പന് ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ വിട നൽകി. ഡോംബിവ്‌ലി ഈസ്റ്റ് നെഹ്‌റു റോഡിലെ വീട്ടിലെത്തി മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.

ജനിച്ചു വളർന്ന പ്രദേശത്തെ പരിസരവാസികളും, സുഹൃത്തുക്കളും ക്ലാസ്സ്‌മേറ്റുകളുമായി നിരവധി പേരാണ് സൗഹൃദങ്ങൾ കാത്ത് സൂക്ഷിച്ചിരുന്ന സുനിലിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഓടിയെത്തിയത്.

ശ്രീനാരായണ മന്ദിര സമിതി, ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ, ഡോംബിവ്‌ലി കേരളീയ സമാജം, കെയർ ഫോർ മുംബൈ, എസ് എൻ ഡി പി യോഗം, ബോംബെ കേരളീയ സമിതി, തുടങ്ങിയ നിരവധി സംഘടനകൾ അന്ത്യാഞ്ജലിയർപ്പിച്ചു.

കുറച്ചു നാളുകളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന സുനിലിന്റെ അകാല വിയോഗത്തിൽ മുംബൈയിലെ വിവിധ സംഘടനകളും സാമൂഹിക പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

സംസ്കാരം ഡോംബിവ്‌ലി റാംനഗർ ശ്‌മശാനത്തിൽ വൈകുന്നേരം അഞ്ചു മണിയോടെ നടന്നു.

മുൻ ഡെപ്യൂട്ടി ഇൻകം ടാക്സ് കമ്മീഷണറും സാമൂഹിക പ്രവർത്തകയുമായ അഡ്വ. പത്മ ദിവാകരന്റെ മരുമകനാണ് സുനിൽ. എയ്‌മ വനിതാ വിഭാഗം കൺവീനർ രാഖി സുനിലാണ് സഹധർമ്മിണി. ഏക മകൾ അഡ്വ നിഖിത സുനിൽ.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this