Home'സംസ്‌കൃതം-സംസ്ക്കാരം' പ്രഭാഷണം ആഗസ്റ്റ് 11 ന് ഡോംബിവ്‌ലിയിൽ

‘സംസ്‌കൃതം-സംസ്ക്കാരം’ പ്രഭാഷണം ആഗസ്റ്റ് 11 ന് ഡോംബിവ്‌ലിയിൽ

Published on

പ്രമുഖ ഭാഷാപണ്ഡിതനും കോട്ടയം ബസേലിയോസ് കോളേജ് സംസ്കൃത വിഭാഗം അധ്യക്ഷനും മഹാത്മാഗാന്ധി സർവ്വകലാശാല ഗവേഷണ മാർഗ്ഗദർശിയുമായ ബ്രഹ്മശ്രീ ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി സംസ്‌കൃതം – സംസ്ക്കാരം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ആഗസ്റ്റ് 11 ഞായറാഴ്ച രാവിലെ 11 മണിക്ക് സമാജം ഓഫീസ് ഹാളിലായിരിക്കും പ്രഭാഷണം .

ഭാരതത്തിലെ ഭാഷകളിൽ ഏറ്റവും പഴക്കമുള്ളതാണ് സംസ്കൃതം . ആശയവിനിമയം നടത്തുന്ന ഒരു ഭാഷയുടെ ദൗത്യം മാത്രമല്ല സംസ്കൃതം നിർവഹിക്കുന്നത് – അതൊരു ശാസ്ത്രവും സംസ്കാരവുമാണ്. ഭാരതത്തിലെ കലകളും ശാസ്ത്രങ്ങളും സംസ്കൃതവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. അതിഗഹനമായ തത്വങ്ങൾ ചെറിയ സൂത്രങ്ങളായി അവതരിപ്പിക്കുവാൻ സംസ്കൃതത്തിനുള്ള അപാരമായ കഴിവ് മറ്റു ലോകഭാഷകൾക്കൊന്നും തന്നെയില്ല. ഭാഷയുടെ അദ്വിതീയമായ ഈ സവിശേഷതകളാണ് സംസ്കൃതത്തെ വ്യത്യസ്തമാക്കുന്നത്

ഏറ്റവും ലളിതമായ ശൈലിയിൽ സംസ്‌കൃത ഭാഷയെ അടുത്തറിയാനും അതിൻ്റെ സവിശേഷതകൾ പങ്കുവെക്കാനും വേദിയൊരുക്കുന്ന പ്രഭാഷണ പരിപാടി ഡോംബിവ്‌ലി കേരളീയ സമാജമാണ് സംഘടിപ്പിക്കുന്നത്.

മഹാത്മാഗാന്ധി സർവ്വകലാശാല പാഠ്യപദ്ധതികമ്മറ്റിയുടെ അംഗവും അധ്യക്ഷനുമായി പ്രവർത്തിച്ചിരുന്ന ഡോ. പി. വി. വിശ്വനാഥൻ നിലവിൽ പ്രസരം സംസ്കൃതസമാജത്തിൻ്റെ അധ്യക്ഷനാണ്. സംസ്‌കൃത ഭാഷയുമായും പുരാണേതിഹാസങ്ങളുമായി ബന്ധപ്പെട്ടതുമായ നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this