Homeവയനാടിനെ ചേർത്ത് പിടിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രിയും

വയനാടിനെ ചേർത്ത് പിടിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രിയും

Published on

പ്രകൃതി ദുരന്തത്തിൽ തകർന്നടിഞ്ഞ വയനാടിനെ ചേർത്തു പിടിക്കാൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഹാരാഷ്ട്രാ സർക്കാർ 10 കോടി രൂപ നൽകും. മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയാണ് സഹായം പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി മാരായ ദേവേന്ദ്ര ഫഡ്‌നാവിസ് , അജിത് പവാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ഇന്നലെ താനെ ഗഡ്കരി രംഗായത്തൻ ഹാളിൽ ഷിൻഡെയുടെ ജീവചരിത്രം പുസ്തകമാക്കി പ്രകാശനം ചെയ്ത ചടങ്ങിനിടെയാണ് ശിവസേനയുടെ മലയാളി നേതാക്കളായ ശ്രീകാന്ത് നായർ, ജയന്ത് നായർ എന്നിവരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംസ്ഥാന ഗവണ്മെന്റ് നൽകുന്ന പത്തു കോടി രൂപയ്ക്ക് പുറമെ ശിവസേന ഷിൻഡെ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദുരിത ബാധിതർക്ക് ആവശ്യമായ ആവശ്യ വസ്തുക്കളും വീട്ടുസാധനങ്ങളും കൂടാതെ മെഡിക്കൽ ടീമും മരുന്നുകളുമടക്കം ശിവസേനയുടെ മലയാളി നേതാക്കളുടെ നേതൃത്വത്തിലുള്ള ടീമിനെ വയനാട്ടിലേക്കു അയക്കുമെന്നും ഷിൻഡെ വെളിപ്പെടുത്തി. കുട്ടനാട് പ്രളയമുണ്ടായപ്പോൾ പൊതുമരാമത്തു മന്ത്രിയായിരുന്ന എക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വലിയൊരു സംഘം ഡോക്ടർമാരെ മെഡിസിൻ അടക്കം ആലപ്പുഴയിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയിരുന്നു.

ആഗസ്റ്റ് 15ന് ശേഷം സംഘം വായനാടിലേക്കു തിരിക്കുമെന്ന് ശ്രീകാന്ത് നായർ, ജയന്ത് നായർ എന്നിവർ അറിയിച്ചു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this