മുംബൈയിലെ വനിതാ സംരംഭകയും എഴുത്തുകാരിയുമായ ഡോ.ശശികല പണിക്കരുടെ ഏറ്റവും പുതിയ രചനയാണ് ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി എന്ന നോവൽ.
പുസ്തകത്തിന്റെ പ്രകാശനം നാളെ ആഗസ്റ്റ് 11 ന് അംബർനാഥ് റോട്ടറി ക്ലബ്ബിൽ നടക്കും. ആദ്യ പ്രതി വിശിഷ്ടാതിഥി മുൻ ഐ ടി എം രജിസ്ട്രാർ പ്രൊഫ പറമ്പിൽ ജയകുമാറിൽ നിന്നും ജേർണലിസ്റ്റ് പ്രേംലാൽ (കൈരളി ന്യൂസ്, ആംചി മുംബൈ) ഏറ്റു വാങ്ങും.
നോവലിസ്റ്റ് സി പി കൃഷ്ണകുമാർ അധ്യക്ഷനായ ചടങ്ങിന്റെ ഉത്ഘാടനം സ്വാമി കൃഷ്ണാനന്ദ സരസ്വതി നിർവഹിക്കും. ഈശ്വര പ്രാർഥന ഗായകൻ മധു നമ്പ്യാർ. സ്വാഗത പ്രസംഗം സുരേഷ് കുമാർ കൊട്ടാരക്കര.
പുസ്തക പരിചയം ആർ രാജേഷ്. അവലോകനം മിനി വേണുഗോപാൽ.
കൊല്ലം സ്ഥിതി പബ്ലിക്കേഷൻസാണ് പ്രസാധകർ. ശശികല പണിക്കർ രചിച്ച നാലാമത്തെ നോവലാണ് ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി. 65 പേജുകളിലായി ഒതുക്കത്തോടെയും പ്രസാദാത്മകമായുമാണ് നോവൽ വേറിട്ട് നിൽക്കുന്നതെന്ന് മിനി വേണുഗോപാൽ അഭിപ്രായപ്പെടുന്നു. കേരളവും മുംബൈയും പാരിസും കഥാപരിസരങ്ങളും പശ്ചാത്തലങ്ങളുമായി വരുന്ന നോവലിൽ ജീവിതം തുടിക്കുന്നുവെന്നും മികച്ചൊരു സിനിമക്കും സ്കോപ്പുണ്ടെന്നും മിനി കൂട്ടിച്ചേർക്കുന്നു.
ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത് പ്രൊഫ. പങ്കജാക്ഷി രാജഗോപാലാണ്.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
