ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ 7 % വരെ ഇടിഞ്ഞു, തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഓഹരി വിപണിയിൽ ഇടിവ്
സെൻസെക്‌സ് 500 പോയിൻ്റും നിഫ്റ്റി 24,300ന് താഴെയുമാണ് വ്യാപാരം നടക്കുന്നത്
ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് രാജ്യത്തെ മാർക്കറ്റ് റെഗുലേറ്റർ മേധാവിക്കെതിരായ ആരോപണത്തെത്തുടർന്നാണ് വിപണി പ്രതികൂലമായി പ്രതികരിച്ചത്
അതെ സമയം അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ ഒന്നൊഴികെ എല്ലാ അന്വേഷണങ്ങളും പൂർത്തിയാക്കിയതായാണ് സെബി അവകാശപ്പെടുന്നത്
സെബിയിൽ മുഴുവൻ സമയ അംഗമായി ചേരുന്നതിന് ഏകദേശം രണ്ട് വർഷം മുൻപ് താനും ഭർത്താവും സിംഗപ്പൂരിൽ താമസിക്കുന്ന സമയത്താണ് ഹിൻഡൻബർഗ് പരാമർശിച്ച ഫണ്ടിൽ നിക്ഷേപം നടത്തിയതെന്നാണ് സെബി മേധാവിയുടെ വിശദീകരണം
ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്
സെബിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലിൽ സെബി ചെയർപേഴ്സൺ മാധവി ബുച്ച് എന്തുകൊണ്ട് രാജി വയ്ക്കുന്നില്ലെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
സെബി ചെയർപേഴ്‌സണും ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിയുമായി ബന്ധപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് കാരണം ചൂണ്ടിക്കാട്ടിയാണ് ഹിൻഡൻ ബർഗ് റിപ്പോർട്ട്.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
