Homeസുരേഷ് വർമ്മയുടെ കഥാസമാഹാരം -' ലാൽ താംബെ 'യെ കുറിച്ചുള്ള ചർച്ച നടന്നു.

സുരേഷ് വർമ്മയുടെ കഥാസമാഹാരം -‘ ലാൽ താംബെ ‘യെ കുറിച്ചുള്ള ചർച്ച നടന്നു.

Published on

പ്രവാസി സാഹിത്യത്തിനുള്ള ഈ വർഷത്തെ ഡോ .സുകുമാർ അഴിക്കോട് തത്വമസി പുരസ്ക്കാരത്തിന് അർഹമായ സുരേഷ് വർമ്മയുടെ ലാൽ താംബെ എന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള ചർച്ച ,കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രതിമാസപരിപാടിയായ സാഹിത്യ സായാഹ്നത്തിൽ നടന്നു .

അവാർഡ് ലഭിച്ച സമാജം അംഗംകൂടിയായ സുരേഷ് വർമ്മയെ സമാജം പ്രസിഡന്റ് രാധാകൃഷ്ണൻ നായരും ജനറൽ സെക്രട്ടറി രാജശേഖരൻ നായരും ചേർന്ന് ആദരിച്ചു.

കഥാകൃത്തിൻ്റെ വ്യത്യസ്തമായ രചനാശൈലിയെക്കുറിച്ച്‌ പുസ്‌തകം സദസ്സിനുമുന്നിൽ ആമുഖമായി അവതരിപ്പിച്ച എഴുത്തുകാരൻ ജോയ് ഗുരുവായൂർ വിവരിച്ചു.

പുസ്തകത്തെ കുറിച്ചുള്ള അവലോകനം കവിയും പ്രഭാഷകനുമായ സന്തോഷ് പല്ലശ്ശന നടത്തി. ലാൽ താംബെ എന്ന കഥ വേദിയിൽ അമ്പിളി കൃഷ്ണകുമാർ വായിച്ചു .

രാധാകൃഷ്‌ണൻ നായർ ,രാജശേഖരൻ നായർ ,പി.എസ്.സുമേഷ്, ലേഖ, ഇ .ഹരീന്ദ്രനാഥ് ,ഗോപാലകൃഷ്ണൻ ചെമ്പൂർ ,അജിത് ശങ്കരൻ, ഇ.പി വാസു, പ്രേംലാൽ , എം.എസ് .പിള്ള തുടങ്ങിയവർ ദീർഘകാലമായി കലാസാംസ്‌കാരിക മേഖലയിൽ സുരേഷ്‌വർമ്മ നൽകുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനാവൈഭവത്തെക്കുറിച്ചും സംസാരിച്ചു .

ആർ .നാരായണൻ കുട്ടി അവതാരകനായിരുന്നു. കലാവിഭാഗം സെക്രട്ടറി കെ.കെ .സുരേഷ്ബാബു നന്ദി പറഞ്ഞു .

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this