കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞയുടൻ സഹായഹസ്തവുമായി ആദ്യം മുന്നിട്ടിറങ്ങിയ പ്രവാസി സന്നദ്ധ സംഘടനയാണ് കെയർ ഫോർ മുംബൈ.
മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങളിലായി അയ്യായിരത്തിലധികം പേരെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിൽ കേരള സർക്കാരുമായി കൈകോർക്കുവാനുള്ള സംഘടനയുടെ തീരുമാനത്തിന്റെ ഭാഗമായാണ് കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
മുംബൈയിലെ ഇതര മലയാളി സംഘടനകളും വ്യവസായികളും സാമൂഹിക പ്രവർത്തകരുമായി കൈകോർത്ത് ദുരിതബാധിതർക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുവാനാണ് കെയർ ഫോർ മുംബൈ മുൻകൈ എടുക്കുന്നത്. പ്രദേശത്തെ ദുരിതബാധിതർക്ക് അടിയന്തിര സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ എത്തിച്ച് കൊടുക്കാൻ തയ്യാറാണെന്നും സംഘടന മന്ത്രിയെ ധരിപ്പിച്ചു.
പ്രളയകാലത്തും മഹാമാരി കാലത്തും അശരണർക്ക് താങ്ങായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച സംഘടനയാണ് കെയർ ഫോർ മുംബൈ
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
