Homeഅണുശക്തിനഗറിൽ പ്രവേശനോത്സവം

അണുശക്തിനഗറിൽ പ്രവേശനോത്സവം

Published on

മുംബെ മലയാളം മിഷൻ മാൻഖുർദ്ദ്-കൊളാബ മേഖലയുടെ ഭാഗമായ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അണുശക്തിനഗർ, മണ്ഡാല എന്നീ പഠന കേന്ദ്രങ്ങൾ ചേർന്ന് മലയാളം മിഷൻ പ്രവേശനോത്സവം നടത്തി.

33 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ ടി.ടി.എഫ്.എ.സി. പ്രസിഡൻറ് പി. വിശ്വനാഥൻ അധ്യക്ഷനായിരുന്നു. വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികൾ ആരംഭിച്ചത്. വയനാട് ദുരന്തത്തിന്റെ ഭീകരതയും, മുംബെ മലയാളം മിഷന്റെ “വയനാടിന് ഒരു ഡോളർ” എന്ന ആശയവും അധ്യാപകൻ രമേഷ് രാമകൃഷ്ണൻ വിശദീകരിച്ചു.

ടി.ടി.എഫ്.എ.സി. സെക്രട്ടറി മായാദത്ത്, മലയാളം ക്ലാസ്സ് കോ-ഓർഡിനേറ്റർ അജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. മലയാളം മിഷൻ അധ്യാപിക സാറാമ്മ കെ. വർക്കി എഴുതിയ “നല്ല മലയാളം” എന്ന പ്രവേശനോത്സവഗാനം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മനോഹരമായി അവതരിപ്പിച്ചു. മലയാളം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും, കവിതകളും പാട്ടുകളും അവതരിപ്പിച്ചു. ചടങ്ങിൽ, അദ്ധ്യാപികമാരായ നൈന സജീവൻ സ്വാഗതവും സരിത ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. “വയനാടിന് ഒരു ഡോളർ” എന്ന സംരംഭത്തിലേക്ക് സമാഹരിച്ച തുക മുംബൈ മലയാളം മിഷന് കൈമാറി. മലയാള പഠനത്തിന് താല്പര്യമുള്ളവർ ക്ലബ്ബുമായി ബന്ധപ്പെടണമെന്ന് ക്ലാസ്സ് കോ-ഓർഡിനേറ്റർ (മൊബൈൽ: 91673 13993) അഭ്യർത്ഥിച്ചു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this