Homeമലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖല പ്രവേശനോത്സവവും വയനാടിന് ഒരു ഡോളര്‍ സമാഹരണവും

മലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖല പ്രവേശനോത്സവവും വയനാടിന് ഒരു ഡോളര്‍ സമാഹരണവും

Published on

മലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖലയുടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ആഗസ്റ്റ് 11 ന് വൈകീട്ട് നാലര മണി മുതല്‍ സഹാർ മലയാളി സമാജം ഓഫീസിൽ വച്ച് നടന്നു.

പ്രവേശനോത്സവത്തില്‍ ബാന്ദ്ര-ദഹിസര്‍ മേഖലയിലെ പഠനകേന്ദ്രങ്ങളിലെ പുതിയ പഠിതാക്കളും നിലവിലുള്ള പഠിതാക്കളും രക്ഷകർത്താക്കളും സമാജം ഭാരവാഹികളും അദ്ധ്യാപികമാരും മിഷൻ പ്രവർത്തകരും പങ്കെടുത്തു.

പ്രവേശനോത്സവത്തിന് നാന്ദി കുറിച്ചുകൊണ്ട് വയനാട് ദുരന്ത ത്തെക്കുറിച്ച് ഹരികൃഷ്ണന്‍ സംസാരിച്ചു. വയനാടില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക്‌ ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് മൌനപ്രാര്‍ത്ഥന നടത്തി. മേഖലയിലെ അദ്ധ്യാപകര്‍ മലയാളം മിഷന്റെ അവതരണ ഗാനമാലപിച്ചു. തുടര്‍ന്ന് പഠിതാക്കള്‍ പ്രവേശനഗാനമാലപിച്ചു. മലയാളം മിഷന്‍ അദ്ധ്യാപിക വസന്ത സജീവ്‌ സ്വയം എഴുതിയ “വയനാടിന്‍റെ കണ്ണീര്‍” എന്ന കവിത ആലപിച്ചു.

മലയാളം മിഷന്‍ ക്ലാസുകളില്‍ പുതുതായി ചേര്‍ന്ന പഠിതാക്കളെ ഹരികൃഷ്ണനും ആയുഷ് രാഘവനും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്തു. പുരുഷോത്തമന്‍, ജയന്തി പവിത്രന്‍ എന്നിവര്‍ ഗാനമാലപിച്ചു. അദ്ധ്യാപകരും പഠിതാക്കളും ചേര്‍ന്ന് ഭാഷാ പഠന ത്തിന് ഉതകുന്ന സമൂഹഗാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പഠന പ്രക്രിയക്ക് തുടക്കം കുറിച്ചു.

“വയനാടിന് ഒരു ഡോളര്‍” സഹായ നിധി സമാഹരണം കുറാര്‍ മലയാളി സമാജത്തില്‍ നിന്നുള്ള രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഠിതാക്കള്‍ ചുരുങ്ങിയത് 80 രൂപ എന്ന തോതിലാണ് ധനശേഖരണം നടത്തിയത്. മേഖലയിലുള്ള പഠിതാക്കള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, സംഘടന പ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരില്‍ നിന്ന് വേദിയില്‍ വച്ച് തന്നെ 20,460 രൂപ പിരിഞ്ഞുകിട്ടി. “വയനാടിന് ഒരു ഡോളര്‍” സഹായ നിധി ശേഖരണത്തിന്റെ ഒന്നാം ഘട്ടമാണ് നടന്നത്.

വയനാട് ദുരന്തത്തില്‍ ഉറ്റവരും വീടും വിദ്യാലയവും പഠനോ പകരണങ്ങളും നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കണമെന്ന പ്രത്യേക അഭ്യര്‍ത്ഥനയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനുള്ള “വയനാടിനു ഒരു ഡോളര്‍” സഹായ നിധി ശേഖരണം എല്ലാ തലത്തില്‍പ്പെട്ട മലയാളികളെയും പ്രവേശനോത്സവത്തിനു എത്തിച്ചേരാന്‍ കഴിയാത്തവരെയും പങ്കാളികളാക്കാന്‍ വേണ്ടി, വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് മേഖല കോര്‍ഡിനേറ്റര്‍ പ്രദീപ്‌ കുമാര്‍ അറിയിച്ചു.

മലയാളം മിഷനിലെ അവസാന കോഴ്സായ നീലക്കുറിഞ്ഞി വിജയികളായ ഹരികൃഷ്ണനും ആയുഷ് രാഘവനും, നീലക്കുറിഞ്ഞി വിദ്യാര്‍ഥിയായ ശീതള്‍ ശ്രീരാമനും തങ്ങളുടെ പഠനാനുഭവങ്ങളും മലയാളം മിഷന്‍ ക്ലാസുകളുടെ മേന്മകളും സദസിന് വിശദീകരിച്ചു. ജയന്തി പവിത്രന്‍ നന്ദി പ്രകാശിപ്പിച്ചു.
മേഖല കോര്‍ഡിനേറ്റര്‍ പ്രദീപ്‌ കുമാര്‍, സെക്രട്ടറി ആശ മേനോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹരികൃഷ്ണനും ആയുഷ് രാഘവനുമാണ് ചടങ്ങുകള്‍ നിയന്ത്രിച്ചത്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this