മുംബൈയിലെ വനിതാ സംരംഭകയും എഴുത്തുകാരിയുമായ ഡോ.ശശികല പണിക്കർ രചന നിർവഹിച്ച ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി എന്ന നോവൽ പ്രകാശനം ചെയ്തു. 2024 ആഗസ്റ്റ് 11 ന് അംബർനാഥ് റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ ആദ്യ പ്രതി വിശിഷ്ടാതിഥി മുൻ ഐ ടി എം രജിസ്ട്രാർ പ്രൊഫ പറമ്പിൽ ജയകുമാർ പ്രകാശനം നിർവഹിച്ചു. ജേർണലിസ്റ്റ് പ്രേംലാൽ ആദ്യ പ്രതി ഏറ്റു വാങ്ങി
ചടങ്ങിന്റെ ഉത്ഘാടനം മുഖ്യാതിഥി സ്വാമി കൃഷ്ണാനന്ദ സരസ്വതി നിർവഹിച്ചു. ഗായകൻ മധു നമ്പ്യാരുടെ ഈശ്വര പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
വായന കുറഞ്ഞു വരുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ബന്ധങ്ങളുടെ മൂല്യങ്ങൾ പകർന്ന് നൽകുന്നതിൽ ഭാഷയും സാഹിത്യവും വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സ്വാമി കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു.
ബന്ധങ്ങളുടെ മൂല്യവും ദുഖവും ആകുലതകളും ഹൃദയസ്പർശിയായാണ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. വായനക്കാരന് ചിന്തിക്കാൻ ഏറെ സാദ്ധ്യതകൾ ബാക്കി വച്ചാണ് നോവൽ അവസാനിക്കുന്നതെന്നും സമ്പന്നമായ അനുഭവജ്ഞാനത്തിന്റെ ഉടമ കൂടിയാണ് ഡോ.ശശികല പണിക്കരെന്ന് ഈ നോവലിലൂടെ വായിച്ചെടുക്കാമെന്നും പറമ്പിൽ ജയകുമാർ പറഞ്ഞു.
.
ബിസിനസ്സ് രംഗത്തെ തിരക്കിനിടയിലും സാഹിത്യ രചനകൾക്കും ചർച്ചകൾക്കുമായി സമയം കണ്ടെത്തുന്ന ഡോ ശശികല പണിക്കരെ പ്രേംലാൽ അഭിനന്ദിച്ചു.
ആർ രാജേഷ് പുസ്തക പരിചയം നടത്തി. മിനി വേണുഗോപാൽ അവലോകനവും നിർവഹിച്ചു
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എം ഐ ദാമോദരൻ, രമേശ് കലമ്പൊലി, ടി വി രതീഷ്, വി ടി കുരീപ്പുഴ എന്നിവർ വേദി പങ്കിട്ടു.
മേഘനാഥൻ, കാട്ടൂർ മുരളി, സി ജി വാരിയർ, സുരേഷ് നായർ, സുരേഷ് കുമാർ (ബദ്‌ലാപൂർ), കെ ജി കൃഷ്ണ സ്വാമി, മനോജ് അയ്യനേത്ത്, എം ജി ഫിലിപ്പ്, അമൃത ജ്യോതി ഗോപാലകൃഷ്ണൻ, കെ രാജൻ, പുഷ്പ മാർബോസ്, ശ്രീലേഖ മേനോൻ, ഇ ഹരീന്ദ്രനാഥ്, ഡോ പിള്ള തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
കൊല്ലം സ്ഥിതി പബ്ലിക്കേഷൻസാണ് പ്രസാധകർ. ശശികല പണിക്കർ രചിച്ച നാലാമത്തെ നോവലാണ് ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി. 65 പേജുകളിലായി ഒതുക്കത്തോടെയും പ്രസാദാത്മകമായുമാണ് നോവൽ വേറിട്ട് നിൽക്കുന്നതെന്ന് മിനി വേണുഗോപാൽ അഭിപ്രായപ്പെടുന്നു. കേരളവും മുംബൈയും പാരിസും കഥാപരിസരങ്ങളും പശ്ചാത്തലങ്ങളുമായി വരുന്ന നോവലിൽ ജീവിതം തുടിക്കുന്നുവെന്നും മികച്ചൊരു സിനിമക്കും സ്കോപ്പുണ്ടെന്നും മിനി പറഞ്ഞു.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
