മലിനമായ പൊതുനിരത്തുകളിൽ നിന്നും ഇനിയും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന പരാതിയുമായി മുംബൈ മലയാളിയുടെ പ്രതിഷേധ ശബ്ദം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. താനെയിലെ സാമൂഹിക പ്രവർത്തകനായ ശശികുമാറാണ് സ്വാതന്ത്ര ദിനത്തിൽ പൊതു നിരത്തുകളിൽ മാലിന്യം കുന്നുകൂടുന്നതിനെതിരെ പ്രതിഷേധിച്ചത്.
ദേശീയ പതാക കൈയ്യിലേന്തിയാണ് നഗരസഭയുടെ കെടുകാര്യസ്ഥതയെ ശശികുമാർ ചോദ്യം ചെയ്തത്.
സ്വാതന്ത്ര്യത്തോടൊപ്പം ശുചിത്വവും വികസനവും മഹാത്മജിയുടെ സ്വപ്‌നമായിരുന്നു. ജീവിച്ചിരിക്കെത്തന്നെ ജന്മനാടിനെ മോചിപ്പിച്ച് സ്വാതന്ത്ര്യം നേടിത്തരുവാന്‍ ഗാന്ധിജിക്കായി. മറ്റ് രണ്ട് സ്വപ്‌നങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. ശുചിത്വവുമായി ബന്ധപ്പെട്ട് മനോഭാവം മാറാതെ ഇന്ത്യയെ ശുചിയാക്കാനുള്ള യജ്ഞം വിജയിക്കില്ലെന്നതിന് തെളിവ് കൂടിയാണ് ശശികുമാറിന്റെ ഫേസ്ബുക് പോസ്റ്റ്.
‘സ്വഛ്ഭാരത് മിഷന്‍’ എന്ന പദ്ധതി അഞ്ചു വര്‍ഷം കൊണ്ട് ശുദ്ധിയും വൃത്തിയുമുള്ള രാജ്യമായി ഭാരതത്തെ മാറ്റുന്നതിനായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
പ്രസംഗം കൊണ്ടോ, ഏതെങ്കിലുമൊരു ദിനാചരണംകൊണ്ടോ നേടിയെടുക്കാവുന്നതല്ല ശുചിത്വം. ദശാബ്ദങ്ങളായി ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണവാരം ആചരിച്ചുവരുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം അതൊരു ചടങ്ങാക്കിമാറ്റും. അതിനുശേഷം ഇതെല്ലാം പതിവ് കാഴ്ചയാണ്
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
