ഡോമ്പിവിലി വെസ്റ്റിലുള്ള കല്യാൺ ഡോമ്പിവിലി നഗരസഭയുടെ ശാസ്ത്രി നഗർ ഹോസ്പിറ്റലിലെ രോഗികളെ സന്ദർശിച്ച് പഴവർഗ്ഗങ്ങൾ വിതരണം ചെയ്തുകൊണ്ടായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിന ആഘോഷം. ശാസ്ത്രി നഗർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അറുപതിൽപരം രോഗികൾക്കും, ആശുപത്രി ജീവനക്കാർക്കും, ഡോക്ടർമാർക്കും, നഴ്സുമാർക്കുമാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കെ സി എ ഡോമ്പിവിലി പഴവർഗ്ഗങ്ങൾ വിതരണം ചെയ്തത്.
ആശുപത്രി സന്ദർശനത്തിനു, കെ സി എ ഡോമ്പിവിലി യൂണിറ്റ് വൈസ് പ്രസിഡന്റ് സി ഒ തോമസ്സ്, സെക്രട്ടറി കെ എസ് ജോസഫ്, ജോയിന്റ് സെക്രട്ടറി ശ്രീമതി അനിലാ ഫിലിപ്പ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ. സി ജോർജ്, കെ. ജെ പീറ്റർ, കെ. സി ഫിലിപ്പ്, ശ്രീമതി ഡെയ്സി ആന്റണി, എം യൂ വർഗീസ്സ്, സെൻട്രൽ കൗൺസിൽ അംഗങ്ങളായ ആന്റണി ഫിലിപ്പ്, റിനോയി സെബാസ്റ്റ്യൻ, കെസിഎ മുംബൈ മുൻ ട്രഷറർ തോമസ് പി ജോർജ്, കെ. സി. എ മുംബൈ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നെല്ലൻ ജോയി, അജീഷ് ജോസഫ് എന്നിവരും കെ സി എ ഡോമ്പിവിലി അംഗങ്ങളും നേതൃത്വം നൽകി. ശാസ്ത്രി നഗർ ആശുപത്രി ഡോക്ടർ ശ്രീ ജാധവ് പഴവർഗ്ഗ വിതരണം ഉത്ഘാടനം ചെയ്തു.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
