Homeഅടൽ സേതുവിൽ ആത്മഹത്യാ ശ്രമം; അതി സാഹസികമായി രക്ഷപ്പെടുത്തി

അടൽ സേതുവിൽ ആത്മഹത്യാ ശ്രമം; അതി സാഹസികമായി രക്ഷപ്പെടുത്തി

Published on

നവി മുംബൈയിൽ അടൽ സേതു പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ അതി സാഹസികമായി രക്ഷപ്പെടുത്തി. നാല് കോൺസ്റ്റബിൾമാരും ഒരു ക്യാബ് ഡ്രൈവറും ചേർന്നാണ് യുവതിയെ മരണക്കയത്തിൽ നിന്ന് രക്ഷിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 7.15 നാണ് സംഭവം നടന്നത്.

അടൽ സേതു കടൽപ്പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ട്രാഫിക് പോലീസും ക്യാബ് ഡ്രൈവറും ചേർന്ന് രക്ഷിക്കുകയായിരുന്നു.

തുടർന്ന് യുവതിയെ നവി മുംബൈയിലെ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് അടൽ ബിഹാരി വാജ്‌പേയി ട്രാൻസ് ഹാർബർ ലിങ്ക് ഉത്ഘാടനം ചെയ്തത്. ഇതിന് മുൻപും പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുളുണ്ട് സ്വദേശിനിയായ യുവതിയെ നാല് പോലീസ് കോൺസ്റ്റബിളും ക്യാബ് ഡ്രൈവറും ചേർന്നാണ് അതി സാഹസികമായി രക്ഷപ്പെടുത്തിയത്.

അടൽ സേതു പാലത്തിൽ നിർത്തിയ വാഹനത്തിൽ നിന്നും ഒരു സ്ത്രീ പാലത്തിൻ്റെ റെയിലിംഗ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽ പെട്ട ടോൾ ജീവനക്കാരനാണ് നവ ഷെവ ട്രാഫിക് പോലീസിനെ വിവരമറിയിച്ചത്.

ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി.=യുവതി കടലിലേക്ക് ചാടുന്നതിനിടെ ടാക്സി ഡ്രൈവർ മുടിയിൽ പിടിച്ചു വെള്ളത്തിൽ വീഴാതെ തടയുകയായിരുന്നു. തുടർന്ന് നാല് കോൺസ്റ്റബിൾമാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്

വീട്ടമ്മയും മുളുണ്ട് സ്വദേശിയുമായ യുവതിയെ ജീവനെടുക്കാൻ പ്രേരിപ്പിച്ച പ്രശ്നമെന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this