നവി മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തിയിരുന്ന മലയാളി സ്ത്രീയെ നവി മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പത്തഞ്ചുകാരി കനകമ്മയാണ് പിടിയിലായത്. മഹാരാഷ്‌ട്ര പൊലീസിന്‍റെ മനുഷ്യക്കടത്ത് തടയൽ സേനയുടെ ഇടപെടലിൽ ഒരു സ്ത്രീയെ രക്ഷപെടുത്തിയതായാണ് അറിയാൻ കഴിഞ്ഞത്. ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു കനകമ്മയുടെ നേതൃത്വത്തിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നത്. രഹസ്യ വിവരം ലഭിച്ച പൊലീസ് പരിശോധനയ്ക്കെത്തുകയായിരുന്നു. സംഭവത്തിൽ ബേലാപുർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.