Homeഭക്തസാഗരമായി ശ്രീ നാരായണ ഗുരു ജയന്തി

ഭക്തസാഗരമായി ശ്രീ നാരായണ ഗുരു ജയന്തി

Published on

170 മത് ശ്രീനാരായണ ഗുരു ജയന്തി ആയിരക്കണക്കിന് ഭക്തരുടെ സാനിധ്യത്തിൽ മന്ദിര സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ ആഘോഷിച്ചു.

സമൂഹ പ്രാർത്ഥനയോടെ ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ സമതി പ്രസിഡന്റ് എം ഐ ദാമോദരൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ഷൈല എ. ഐഎഎസ് മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമി വിശിഷ്ടാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ഒ കെ.പ്രസാദ് അതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു.

ഗുരുദേവ തത്വങ്ങൾ വിദ്യാഭ്യാസ പ്രയാണത്തിലും വ്യക്തിജീവിതത്തിലും ഔദ്യോഗികജീവത്തിലും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മുഖ്യാതിഥി ഷൈല .എ. അഭിപ്രായപ്പെട്ടു. ഗുരുദേവന്റെ ജാതി വ്യവസ്ഥയോടുള്ള സമീപനം മഹാത്മാ ഗാന്ധിയെപ്പോലും മാറ്റി ചിന്തിക്കാൻ പ്രേരിതനാക്കി. കുടുംബത്തിന്റെയും വ്യക്തികളുടെയും ദിശ നിയന്ത്രിക്കുന്നത് വിദ്യഭ്യാസത്തിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും ഷൈല എ. പറഞ്ഞു.

ഔദ്യോഗികപദവിയിലും ഭഗവത് ഗീതയിലെ വചനങ്ങൾ പ്രയോജനം ചെയ്യാറുണ്ടെന്നും പറഞ്ഞു. അനുഗ്രഹപ്രഭാഷണത്തിൽ ബോധി തീർഥ സ്വാമി പ്രപഞ്ചത്തോട് ഇണങ്ങിജീവിക്കാൻ നിർദേശിച്ചു.

ചടങ്ങിൽ സാമൂഹികസേവകനും സമിതിയുടെ രക്ഷാധികാരിയുമായ പി.ആർ. കൃഷ്ണനെ ആദരിച്ചു. മുഖ്യാതിഥി, വിശിഷ്ടാതിഥി എന്നിവർചേർന്ന് അംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണംചെയ്തു. വിവിധ യൂണിറ്റംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

ട്രഷറർ വി.വി. ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വി.എൻ. അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ പി. പൃഥ്വിരാജ്, സോണൽ സെക്രട്ടറിമാരായ പി. കെ. ആനന്ദൻ, വി.വി. മുരളീധരൻ, മായാ സഹജൻ, കെ. മോഹൻദാസ്, കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ.എസ്. രാജൻ എന്നിവർ വേദി പങ്കിട്ടു. ചടങ്ങിൽ വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു നന്ദി പറഞ്ഞു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this