More
    Homeകേരളത്തിന്റെ മികച്ച സംരംഭകരെ ആദരിക്കാൻ ‘സല്യൂട്ട് കേരള’യുമായി ഇൻമെക്ക്

    കേരളത്തിന്റെ മികച്ച സംരംഭകരെ ആദരിക്കാൻ ‘സല്യൂട്ട് കേരള’യുമായി ഇൻമെക്ക്

    Published on

    spot_img

    മുംബൈ:കേരളത്തിലെ മെച്ചപ്പെട്ട സംരംഭക സൗഹൃദ അന്തരീക്ഷത്തെ സംബന്ധിച്ചു കൂടുതൽ അവബോധമുണ്ടാക്കുന്നതിനും പുതിയ സംരംഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഇൻമെക്ക്) സംസ്ഥാനത്തിന്റെ ബിസിനസ് മേഖലയെ വിജയകരമാക്കുന്നതിനു പങ്ക് വഹിച്ച സംരംഭകരെ ആദരിക്കുന്നതിനായി ‘സല്യൂട്ട് കേരള 2024’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും പ്രവർത്തനശൃംഖലയുള്ള പ്രസ്ഥാനമാണ് ഇൻമെക്ക്.

    കേരളത്തിലെ മികച്ച സംരംഭകരേയും അവരുടെ വിജയകരമായ നൂതന സംരംഭങ്ങളെയും അവയുടെ മികച്ച നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ ജഡ്ജിങ് കമ്മിറ്റിയുടെ സഹായത്തോടെ തിരഞ്ഞെടുക്കും. ഇവരെ പിന്നീട് കൊച്ചിയിൽ വെച്ചു സംഘടിപ്പിക്കുന്ന ‘സല്യൂട്ട് കേരള 2024’ പരിപാടിയിൽ ആദരിക്കും. പുതിയതായി സംരംഭങ്ങളുമായി എത്തുന്നവർക്ക് പ്രചോദനമാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുക എന്ന് ഇൻമെക്ക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    ‘സല്യൂട്ട് കേരള’യുടെ ഭാഗമായിട്ടുള്ള ലോഗോയുടെ പ്രകാശനവും കഴിഞ്ഞ ദിവസം നടന്നു. ഒബ്റോൺ മാൾ മാനേജിംഗ് ഡയറക്ടർ എം.മുഹമ്മദ് ലോഗേയുടെ പ്രകാശനം നിർവ്വഹിച്ചു.”കേരളത്തിന്റെ സംരംഭക അന്തരീക്ഷം മികച്ചതായി വളർന്നു കൊണ്ടിരിക്കുകയാണ്. ധാരാളം സംരംഭകരും നമ്മുടെ നാട്ടിൽ വളർന്ന് വരുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനായി നിരവധി വെല്ലുവിളികളെ അതിജീവിച്ച കേരളത്തിൻ്റെ സംരംഭകരെ ആദരിക്കേണ്ടതും അനുമോദിക്കേണ്ടതും ആവശ്യമാണ്. ഇത് പിന്നാലെ വരുന്നവർക്ക് കൂടുതൽ കരുത്തും ഊർജ്ജവും ധൈര്യവും പകരുമെന്നതിനാലാണ് ഇൻമെക്ക് ‘സല്യൂട്ട് കേരള’ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി ജനറൽ ഡോ. സുരേഷ്കുമാർ മധുസൂദനൻ പറഞ്ഞു.

    ഒക്‌ടോബർ ആദ്യവാവാരമാണ് ‘സല്യൂട്ട് കേരള’ സംഘടിപ്പിക്കുക. മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള സംരംഭകരുടെ പങ്കാളിത്തത്തോടെയായിരിക്കും പരിപാടി സംഘടിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.സംരംഭകത്വം ഒരു പ്രായോഗിക ജീവിത പാതയായി കണക്കാക്കാൻ ഈ സംരംഭം യുവാക്കൾക്ക് പ്രചോദനമാകുമെന്നും പുതിയ വ്യാവസായിക നയത്തിലൂടെ കേരളം ബിസിനസിനും നിക്ഷേപത്തിനും പിന്തുണക്കുന്ന സംസ്ഥാനമാണ് സന്ദേശം പ്രചരിപ്പിക്കാനുമാണ് ഇത്തരത്തിൽ ഒരു പരിപാടി സഹായിക്കുമെന്ന് ഇൻമെക്ക് ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ചെയർമാൻ ഡോ. എൻ. എം. ഷറഫുദ്ദീൻ, സെക്രട്ടറി ജനറൽ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ എന്നിവർ പങ്കെടുത്തു.

    Latest articles

    ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ദർശനത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 11 നു രാവിലെ...

    താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു

    താനെ: ശ്രീനാരായണ മന്ദിര സമിതിയും സാൾട്ട് സിറ്റി റോട്ടറി ക്ലബ്ബും ചേർന്ന് ഹീരാമോംഗി നവനീത് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സാറ്റലൈറ്റ്...

    പഹൽ​ഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം

    പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും, പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനുമായി നാളെ, 26th April 2025...

    മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും

    മുംബൈയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള നാടകവേദി സജീവമാകുന്നു. മുംബൈ നാടക വേദിയിലെ പ്രമുഖരോടൊപ്പം പുതു തലമുറക്കാരും...
    spot_img

    More like this