Homeതാനെയിൽ മലയാളികൾക്കായി കമ്മ്യൂണിറ്റി ഹാൾ ഒരുങ്ങുന്നു

താനെയിൽ മലയാളികൾക്കായി കമ്മ്യൂണിറ്റി ഹാൾ ഒരുങ്ങുന്നു

Published on

മലയാളികൾക്കിതു സ്വപ്ന സാക്ഷാത്കാരം. താനെയിൽ മലയാളികൾക്കായി കമ്മ്യൂണിറ്റി ഹാൾ ഒരുങ്ങുന്നു.

മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെയും താനെ മുനിസിപ്പൽ കോർപറേഷന്റെയും സഹകരത്തോടെയാണ് പദ്ധതി തയ്യാറാകുന്നത്. താനെ ഓവ് ല-മാജിവാഡാ നിയോജകമണ്ഡലം എം എൽ എ പ്രതാപ് സർനായക് നിർമ്മിച്ച് നൽകുന്ന സമാജ് ഭവൻ താനെയിലെ സമാജം പ്രവർത്തനങ്ങൾക്കായി സമർപ്പിക്കും.

മലയാളികൾ അടക്കം വിവിധ ഭാഷക്കാർക്കായി പന്ത്രണ്ടോളം കമ്മ്യൂണിറ്റി ഹാളുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. സ്വപ്ന പദ്ധതിയുടെ ഭൂമിപൂജൻ സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നിർവ്വഹിക്കും.

പദ്ധതിയുടെ നിർമ്മാണത്തിനുള്ള മുഴുവൻ ചിലവും മഹാരാഷ്ട്രാ സർക്കാർ വഹിക്കുമെന്ന് പ്രതാപ് സർനായക് അറിയിച്ചു. കൂടാതെ പ്രദേശത്തെ ക്രിസ്ത്യൻ സമൂഹത്തിനും പ്രത്യേക കമ്മ്യൂണിറ്റി ഹാൾ ഇതോടൊപ്പം നിർമ്മിച്ചു നൽകുമെന്ന് പ്രതാപ് സർനായക് അറിയിച്ചതായി ഡോ. റോയ് ജോൺ മാത്യു പറഞ്ഞു.

മലയാളികൾക്ക് കിട്ടുന്ന വലിയൊരു അംഗീകാരം കൂടിയാണ് പദ്ധതിയെന്നും ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ താനെയിലെ മലയാളി സംഘടനപ്രവർത്തകരും അഭ്യുദയകാംക്ഷികളും പങ്കെടുക്കുമെന്നും ശിവസേനയിലെ മലയാളി നേതാക്കളായ ശ്രീകാന്ത് നായർ, ജയന്ത് നായർ എന്നിവർ അറിയിച്ചു.

സ്ഥലം : വിഹാങ് വാലി, ആനന്ദ് നഗർ, കാസർവടവ്‌ലി, ഗോഡ് ബന്ദർ റോഡ്, താനെ (വെസ്റ്റ് ).

തീയതി : സെപ്റ്റംബർ 1,ഞായർ, ഉച്ചയ്ക്ക് 12മണിയ്ക്ക്

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this