എസ്എൻഡിപി യോഗം. വസായി ശാഖ നമ്പർ 3880, വനിതാ സംഘo & വനിതാ മൈക്രോ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് 170 -ാമത് ശ്രീ നാരായണ ഗുരു ജയന്തി മഹാഗുരുപൂജയും തിരു ജയന്തി ആഘോഷവും സംഘടിപ്പിക്കുന്നത്.
ശ്രീനാരായണ ഗുരു ജയന്തി മഹാ ഗുരുപൂജ ആഗസ്റ്റ് 20-ാം തീയ്യതി ചൊവ്വാഴ്ച കാലത്ത് 9.30 മണി മുതൽ ഉച്ചക്ക്, 1 മണി വരെയാണ് നടക്കുന്നത്. സെപ്റ്റംബർ 1-ാം തീയ്യതി ഞായറാഴ്ച 9 മണിക്ക് ഗുരുമന്ദിരത്തിൽ വെച്ച് വിളക്ക് പൂജയും തുടർന്ന് വൈകിട്ട് 5 മണിവരെ വിവിധ കലാപരിപാടികളും അരങ്ങേറും. പൂജക്ക് ശേഷം മഹാപ്രസാദവും (ഓണം സദ്യ ) ഉണ്ടായിരിക്കുമെന്ന് വസായ് എസ് എൻ ഡി പി ശാഖാ കമ്മിറ്റി സെക്രട്ടറി രമേശ് കാട്ടുങ്ങൽഅറിയിച്ചു.