Homeപ്രത്യാശയുടെ പുഞ്ചിരി വിതറി കേരളീയ സമാജം വനിതാ സംരഭക വ്യാപാര മേള

പ്രത്യാശയുടെ പുഞ്ചിരി വിതറി കേരളീയ സമാജം വനിതാ സംരഭക വ്യാപാര മേള

Published on

ഡോംമ്പിവലി കേരളീയ സമാജം വനിതാ സംരഭകർക്കായി നടത്തിയ വ്യാപാര മേള സംരഭകരുടെ പ്രാതിനിധ്യം കൊണ്ടും പൊതുജന പങ്കാളിത്തത്താലും ശ്രദ്ധേയമായി.

കേരള തനിമയുള്ള വിഭവങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഉച്ചയോടെ മുഴുവൻ സാധനങ്ങളും വിറ്റു പോയ സ്റ്റാളുകളും നിരവധിയായിരുന്നുവെന്ന് സമാജം ചെയർമാൻ വർഗീസ് ഡാനിയൽ പറഞ്ഞു. തുടർന്നും സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഇത്തരം മേളകൾ സംഘടിപ്പിക്കുമെന്നും ഡാനിയൽ വ്യക്തമാക്കി

ഏറെ പുതുമ നിറഞ്ഞ സമാജ സംരംഭമായാണ് ഇതിനെ കാണുന്നതെന്നും ഇരുപത് വനിതാ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു മേളയാണ് തുടക്കത്തിൽ പ്ലാൻ ചെയ്തതെങ്കിലും മുപ്പതിലധികം പേരാണ് മുന്നോട്ട് വന്നതെന്നും ഇവർക്കെല്ലാം മികച്ച പ്രതികരണം ലഭിച്ചുവെന്നറിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും സെക്രട്ടറി രാജശേഖരൻ നായർ പറഞ്ഞു. മലയാളി കൂട്ടായ്മകൾക്ക് അഭിമാനിക്കാവുന്ന കാര്യമാണിതെന്നും മുംബൈയിലെ ഇതര മലയാളി സമാജങ്ങളും വനിതകൾക്കായി ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

സമാജത്തിലെ അംഗങ്ങളുടെ ഇംഗിതം മനസിലാക്കിയുള്ള കേരളീയ സമാജത്തിന്റെ പ്രവർത്തന രീതിക്ക് കിട്ടിയ അംഗീകാരമാണ് മേളക്ക് ലഭിച്ച മികച്ച പ്രതികരണമെന്ന് സാമൂഹിക പ്രവർത്തകനായ ആന്റണി ഫിലിപ്പ് പറഞ്ഞു. സമാജത്തിലെ അംഗങ്ങളാണ് കൈകോർത്ത് നിന്ന് മുന്നോട്ട് നയിക്കുന്നതെന്നും ആൻറണി ചൂണ്ടിക്കാട്ടി.

മേളയിൽ പ്രകടമായ ജനകീയ മാതൃകക്ക് കിട്ടിയ അംഗീകാരമാണ് രാവിലെ മുതൽ അനുഭവപ്പെട്ട അഭൂതപൂർവ്വമായ തിരക്കെന്ന് രമേശ് വാസു അഭിപ്രായപ്പെട്ടു.

വിൽപ്പനയോടൊപ്പം കൂടുതൽ ഉപഭോക്താക്കളെ പരിചയപ്പെടാനും പുതിയ ഓർഡറുകൾ ലഭിക്കാനും മേള പ്രയോജനപ്പെട്ടുവെന്ന് വനിതാ സംരംഭകർ പറഞ്ഞു

ഓർഡർ ലഭിക്കുന്നതിന് അനുസരിച്ച് വീട്ടിലിരുന്നാണ് സംരഭകർ ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയിരുന്നത്. വലിയൊരു വിപണിയുടെ ശൃംഖലയാണ് ചെറുകിട സംരംഭകർക്കായി തുറന്ന് കിട്ടിയതെന്ന് പൂജ സന്തോഷ് പങ്ക് വച്ചു.

വനിതകൾക്ക് സ്വയം പര്യാപ്തത കൈവരിക്കാനുള്ള അവസരമൊരുക്കിയാണ് കേരളീയ സമാജം സംഘടിപ്പിച്ച വിൽപ്പന മേള മികച്ച പ്രതികരണവുമായി ശ്രദ്ധ നേടിയത്. സമാജം ഭരണസമിതി സംഘടിപ്പിച്ച സ്വയം സംരഭക പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത് മുപ്പതിലധികം വനിതാ സംരംഭകരാണെന്ന് ജി സി അംഗം ശ്യാമ നായർ പറഞ്ഞു.

രണ്ടായിരത്തിലധികം സമാജം അംഗങ്ങളാണ് രാവിലെ മുതൽ മേള സന്ദർശിച്ചതെന്നും ഭൂരിഭാഗം സ്റ്റാളുകളിൽ നല്ല വിൽപ്പനയാണ് നടന്നതെന്നും മുതിർന്ന സമാജം പ്രവർത്തകൻ ബാലകുറുപ്പ് പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായുള്ള ഇത്തരം പ്രവർത്തനങ്ങൾ സമാജം ഭാരവാഹികൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് വനിതാ സംരംഭകരെ കണ്ടെത്തി ഡിജിറ്റൽ കൂട്ടായ്മയിലൂടെ ഏകോപനം നിർവഹിച്ചതെന്ന് കലാ വിഭാഗം സെക്രട്ടറി സുരേഷ് നായർ പറഞ്ഞു. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പലിശ രഹിത വായ്പ്പകളും സമാജം കൊടുത്തു തുടങ്ങിയിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു

സ്വയം നിർമ്മിത ഉൽപ്പന്നങ്ങളും മറ്റ് കേരളിയ ഉൽപ്പന്നങ്ങളുടേയും വിൽപ്പന ഒരു ഓണച്ചന്തയുടെ പ്രതീതി ജനിപ്പിച്ചു. ഭക്ഷണ പദാർത്ഥങ്ങൾ, വെളിച്ചണ്ണ , കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവ കൂടാതെ സോപ്പ് ഡിഷ് വാഷ് എന്നിവയും വിൽപ്പന ഹാളിൾ ലഭ്യമായിരുന്നു.

സമാജത്തിൻ്റെ കീഴിലുള്ള മോഡൽ സ്കൂളിൽ സെപ്റ്റംബർ 1 ഞായറാഴ്ച ആയിരുന്നു വിൽപ്പന മേള

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...