Homeതാനെയിൽ സമാജ് ഭവന്റെ ഭൂമിപൂജ മുഖ്യമന്ത്രി നിർവഹിച്ചു

താനെയിൽ സമാജ് ഭവന്റെ ഭൂമിപൂജ മുഖ്യമന്ത്രി നിർവഹിച്ചു

Published on

മുംബൈ താനെയിൽ സംഘടനപ്രവർത്തനം നടത്തുന്ന മലയാളികൾക്ക് ഏറെ സന്തോഷം നൽകിയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ ഗോഡ് ബന്ദർ റോഡിലുള്ള ആനന്ദ്നഗറിൽ വിഹാങ് വാലി കോംപ്ലക്സിൽ മലയാളികളടക്കം 12 ഭാഷകാർക്കുള്ള കമ്മ്യൂണിറ്റി ഹാൾ പണിയുന്നതിന്റെ ഉൽഘാടനം നിർവഹിച്ചത്.

മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെയും താനെ മുനിസിപ്പൽ കോർപറേഷന്റെയും ഓവ് ല-മാജിവാഡാ നിയോജകമണ്ഡലം എം എൽ എ പ്രതാപ് സർനായ്കിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നത്.

മുഖ്യമന്ത്രിയെ കൂടാതെ താനെ എം പി നരേഷ് മസ്‌കെ, എം എൽ എമാരായ പ്രതാപ് സർനായക്, രവീന്ദ്രഫാട്ടക്, താനെ മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ സൗരബ് റാവു, കൂടാതെ 12 സംസ്ഥാനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.

മലയാളി സമൂഹത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണിതെന്ന് കേരളത്തെ പ്രതിനിധീകരിച്ച് ശ്രീകാന്ത് നായർ നടത്തിയ ആശംസ പ്രസംഗത്തിൽ വ്യക്തമാക്കി.

ആശംസാ പ്രസംഗമംനടത്തുകയും മലയാളികളുടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഇത്തരത്തിൽ ഒരു അംഗീകാരം നൽകിയതിന് മുഖ്യമന്ത്രിക്കും, എം എൽ എ പ്രതാപ് സർനായ്കിനും മുനിസിപ്പൽകോർ പറേഷനും നന്ദി രേഖപെടുത്തുകയും ചെയ്തു.

കമ്മ്യൂണിറ്റി ഹാളിൻറെ നിർമ്മാണത്തിനായി പതിനൊന്നു കോടി രൂപ അനുവദിച്ചുവെന്ന്‌ ഏക്‌നാഥ് ഷിൻഡെ അറിയിച്ചു. താനെയിലെ മലയാളി സംഘടന പ്രവർത്തകരായ ശ്രീകാന്ത് നായർ, ജയന്ത് നായർ, ഡോ.റോയ് ജോൺ മാത്യു, കുമാർ ചേക്കുറ്റി, ഹരികുമാർ മേനോൻ, സോമൻ പിള്ള, ശിവപ്രസാദ് നായർ, ഹരിദാസ്, വിജയൻ നായർ, സ്വരാജ് പിള്ള, വിനോദ് രമേശൻ, ആർ വിജയൻ, ഹരികുമാർ നായർ, ചന്ദ്രൻ, എൻ ടി പിള്ള, താരാ വർമ്മ, അഡ്വ പ്രേമാ മേനോൻ, സീനാ മനോജ്‌ എന്നിവർ നേതൃത്വം നൽകി.

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും പെയിന്റിംഗുമായി നാസിക്കിൽ നിന്നെത്തിയ ജന്മനാ സംസാര ശ്രവണ വൈകല്യമുള്ള ഇന്റർ നാഷണൽ ക്രിക്കറ്റ് താരം കൂടിയായ സുധിഷ് നായർ, അരുണിമ നായർ എന്നിവരെ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ വേദിയിൽ അനുമോദിച്ചു. മുഖ്യമന്ത്രിക്ക് അരുണിമനായർ വരച്ച പെയിന്റിംഗ് സമ്മാനിച്ചു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this