മുംബൈ അണുശക്തി നഗറിലുള്ള കളിവെട്ടം കൂട്ടായ്മയാണ് സ്‌നേഹവും കരുതലും നിറച്ച ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചാണ് മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് കൈത്താങ്ങായത്. മുംബൈ നോർക്ക കേരള ഹൌസ് ഉദ്യോഗസ്ഥർക്ക് ചെക്ക് കൈമാറി.
ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി ഇവരെല്ലാം ഒത്തുകൂടുകയായിരുന്നു.
കളിവെട്ടത്തിന്റെ അടുപ്പില്‍ വേവുന്ന ബിരിയാണിക്ക് വിശേഷിച്ചൊരു സുഗന്ധമുണ്ട്. വയനാടിനൊപ്പം എന്ന ആശയം ഉൾക്കൊണ്ട സ്നേഹത്തിന്റെയും കരുതലിന്റെയും ഗന്ധം.
ബിരിയാണി ചലഞ്ചിലൂടെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ഒരു ലക്ഷം രൂപയാണ് ഈ കൂട്ടായ്‌മ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുന്നതിനായി മുംബൈയിലെ കേരളഹൗസ് – നോർക്ക ഉദ്യോഗസ്ഥർക്ക് കളിവെട്ടം കൂട്ടായ്മയുടെ പ്രവർത്തകർ വാഷി ഓഫീസിലെത്തി ചെക്ക് കൈമാറി.
ബിരിയാണി ചലഞ്ചിലേക്കായി ജാസിർ,കിഷോർ, ഹരി, യൂനസ് എന്നിവരാണ് രുചിക്കൂട്ട് ഒരുക്കിയത്.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
