മുംബൈയിൽ മൂന്ന് മാസക്കാലമാണ് ഓണാഘോഷ പരിപാടികൾ. അത്തം മുതൽ ദീപാവലി വരെ എല്ലാ വാരാന്ത്യങ്ങളിലും സംഘടനകൾ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ ഇതര ഭാഷക്കാരടക്കം പങ്കെടുക്കും.
നോർക്ക ഡെവലപ്പ്മെന്റ് ഓഫീസറായി വർഷങ്ങളോളം മുംബൈയിലുണ്ടായിരുന്ന ശ്യാംകുമാറാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥികൾക്കൊപ്പമുള്ള ഓണാഘോഷ അനുഭവങ്ങൾ പങ്ക് വച്ചത്.

മലയാളി സംസ്കാരത്തിന്റെ പ്രതീകമായാണ് മറുനാടുകളിൽ ഓണാഘോഷം കൊണ്ടാടുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രവാസി മലയാളികളുടെ ആഘോഷത്തെ ഓര്മിപ്പിക്കുന്നതായിരുന്നു കേരളത്തിലെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേസിറ്റി സെന്റ് സേവിയെര്സ് കോളേജിലെ മലയാളം MA രണ്ടാം സെമസ്റ്റർ പഠിതാക്കൾ സംഘടിപ്പിച്ച ഓണാഘോഷം. പരമ്പരാഗത വേഷത്തിലെത്തിയാണ് അധ്യാപകരും ജീവനക്കാരുമടങ്ങുന്നവരെല്ലാം പങ്കെടുത്തത്.