മുംബൈ മലയാളിയും , ബോളിവുഡ് നർത്തകിയും കൊറിയോഗ്രാഫറുമായ ശ്വേതാ വാരിയർ സ്വയം രൂപകൽപ്പന ചെയ്ത സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്ത ശൈലിയുടെ പ്രചാരത്തിനും പരിശീലനം നല്കുന്നതിനുമായി ജപ്പാനിലേക്ക് .
ജൂൺ 6 നു വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ഫ്യൂണറോബി ടവറിലും , ജൂൺ 8, 6 മണി മുതൽ സെഷിൻകോ കമ്യുണിറ്റി ഹാളിലും ആണ് സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ പരിശീലന വർക്ക്ഷോപ്പുകൾ നടത്തുന്നത് .പുതിയ നൃത്തരൂപങ്ങളെ നൃത്ത സ്നേഹികൾക്ക് പരിചയപെടുതിന്ന ദി ഡാൻസ് ഹട്ട് ആണ് സംഘാടകർ .

ജപ്പാനിലെ ടോക്കിയോവിലാണ് ഇത്തവണ രണ്ടു പ്രോഗ്രാമുകളും . ഇന്ത്യൻ ക്ളസ്സിക്കൽ നൃത്തരൂപമായ ഭരതനാട്യവും , വെസ്റ്റേൺ ഡാൻസായ ഹിപ്പ്ഹോപ്പ് ശൈലിയും സമാസമം ചാലിച്ചെടുത്തു രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്ത രൂപം ഇന്ത്യയുടെ ഇന്റർനാഷണൽ ഡാൻസയാണ് അറിയപ്പെടുന്നത് . സെപ്റ്റംബറിൽ ഡെന്മാർക്കിലേക്കും , ഒകോബാറിൽ ചെക്ക് റിപ്പപ്ലിക്കിലെ പ്രേഗിലേക്കും നവംബറിൽ ഹങ്കറിയിലേക്കും ശ്വേതാ വാര്യർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് .
ഈ വർഷം മുതൽ കിട്ടുന്ന അവസരങ്ങളിൽ കൂടുതൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കാനാണ് ശ്വേതയുടെ തീരുമാനം.