മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതോടെയാണ് വയോധികനായ കർഷകന്റെ ദയനീയാവസ്ഥക്ക് പരിഹാരമായി കന്നുകാലികളെ നൽകാമെന്ന വാഗ്ദാനവുമായി ബോളിവുഡ് നടൻ സോനു സൂദ് രംഗത്തെത്തിയത്.
സംസ്ഥാനത്തെ വരൾച്ച ബാധിത പ്രദേശമായ ലാത്തൂരിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു വൃദ്ധ ദമ്പതികളുടെ ഏക ആശ്രയം കൃഷിയാണ്. ഒരു പരമ്പരാഗത കലപ്പയിൽ കെട്ടി വരണ്ട ഭൂമി ഉഴുതു മറിക്കുന്ന മനുഷ്യ മനസാക്ഷിയെ ഉലക്കുന്നതാണ്.
സോനു കാളകളെ നൽകാൻ മുന്നോട്ട് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ കൊണ്ട് നിറഞ്ഞു.
കാളയെ ഓടിക്കാൻ അവർക്ക് പ്രായമായെന്നാണ് ഒരു കൂട്ടർ ചൂണ്ടിക്കാണിച്ചത്. സഹോദരാ, ഒരു ട്രാക്ടർ നൽകി സഹായിക്കൂ, ഈ പ്രായത്തിൽ ആരാണ് ഉഴാനായി കാളകളെ ഉപയോഗിക്കുന്നതെന്ന് ചോദിച്ചവരുമുണ്ട്.
എന്നാൽ പ്രായമായ കർഷകന് ട്രാക്ടർ ഓടിക്കാൻ അറിയില്ലെന്നും കന്നുകാലികളായിരിക്കും നല്ല ഓപ്ഷൻ എന്നുമായിരുന്നു നടൻ മറുപടി നൽകിയത്.
വയോധികരായ ദമ്പതികൾ വയലിൽ ഉഴുതുമറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടൻ സോനു സൂദ് സഹായവാഗ്ദാനവുമായി എത്തിയത്.
“എനിക്ക് നമ്പർ അയയ്ക്കൂ, ഞാൻ കന്നുകാലികളെ അയയ്ക്കാം,” എക്‌സിലെ വീഡിയോയ്ക്ക് മറുപടി നൽകിക്കൊണ്ട് നടൻ സോനു സൂദ് എഴുതി.
ജനങ്ങളുടെ മിശിഹ എന്നറിയപ്പെടുന്ന സോനു ഇതിന് മുൻപും നിരവധി നിർധനർക്ക് കൈത്താങ്ങായിട്ടുണ്ട്.