More
    HomeLifestyleഅകക്കണ്ണുകൾ തുറന്ന താരാബായി ഷിൻഡേ ചെസ്സ് ടൂർണമെൻ്റ്

    അകക്കണ്ണുകൾ തുറന്ന താരാബായി ഷിൻഡേ ചെസ്സ് ടൂർണമെൻ്റ്

    Published on

    പതിനാറു കരുക്കളും അറുപത്തിനാലു കളങ്ങളും ചെസ്സ് ബോർഡിൽ തെളിയുന്ന ഓരോ നീക്കവും കാണികളെ വിസ്മയിപ്പിക്കുകയായിരുന്നു. പക്ഷേ, ഇവിടെ ചിലരുടെ കണ്ണുകളിലൂടെ അല്ല, അവരുടെ മനസ്സിലൂടെ തന്നെ ആ കളം തെളിഞ്ഞു. കാഴ്ച നഷ്ടപ്പെട്ടിട്ടും, അവർ കരുത്തോടെ ബ്രെയിൽ ചെസ്സ് ബോർഡിലെ ഓരോ നീക്കവും നടത്തി. രാഹുൽ നാവ് ഖാനെ, മധു കേശ് റാം, പ്രഗതി തുപേ എന്നിവർ, കാഴ്ചയുടെ അഭാവം ഒരു തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ടാണ് എല്ലാവരുടെയും കൈയ്യടി നേടി മുന്നേറിയത്.

    24 ആഗസ്റ്റ് 2025 ന് നെരൂൾ അഗ്രികോളി ഭവനിൽ അരങ്ങേറിയ അഞ്ചാമത് താരാഭായി ഷിൻഡെ റാപ്പിഡ് ചെസ്സ് ടൂർണമെന്റ് മഹാരാഷ്ട്രയിലെ തന്നെ പ്രഗൽഭ മത്സരങ്ങളിൽ ഒന്നായി മാറി.

    പുരുഷാധിപത്യത്തെയും ജാതിയെയും തുറന്ന് ചോദ്യം ചെയ്ത താരാഭായി ഷിൻഡെയുടെ പേരിലാണ് ഈ മത്സരത്തിന് ജീവശക്തി ലഭിക്കുന്നത്

    ആകെ 635 മത്സരാർത്ഥികളിൽ നിന്നും 250 ൽ അധികംപേർ റേറ്റഡ് കളിക്കാരായിരുന്നു. കഴിവിന്റെയും കൗശലത്തിന്റെയും തീപ്പൊരി വിതറിയ മത്സരങ്ങൾക്കൊടുവിൽ ശ്രീജിത് പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആരുഷ് ചെത്രെ രണ്ടാം സ്ഥാനവും, കുഷ് ഭഗത് മൂന്നാം സ്ഥാനവും നേടിയെടുത്തു.

    ഈ അരങ്ങിൽ വിജയം നേടിയവരുടെ സന്തോഷം പോലെ തന്നെ, കുട്ടികളുടെയും സ്ത്രീകളുടെയും സാന്നിധ്യവും പ്രോത്‌സാഹനവുമാണ് മത്സരത്തെ വേറിട്ടതാക്കിയത്.

    7,9,11,13,15 വയസ്സിന് താഴെയുള്ള കുട്ടികൾക്കു പ്രത്യേക സമ്മാനങ്ങൾ നൽകി.

    സ്ത്രീകൾക്കും സ്വന്തം വിഭാഗത്തിൽ അംഗീകാരം ലഭിച്ചു, കാരണം ഈ മത്സരത്തിന്റെ അടിത്തറ തന്നെ ഒരു സ്ത്രീയുടെ സാഹസിക ശബ്ദമാണ്.

    പത്തൊൻപതാം നൂറ്റാണ്ടിൽ പുരുഷാധിപത്യത്തെയും ജാതിയെയും തുറന്ന് ചോദ്യം ചെയ്ത താരാഭായി ഷിൻഡെയുടെ പേരിലാണ് ഈ മത്സരത്തിന് ജീവശക്തി ലഭിക്കുന്നത്. 1882-ൽ പ്രസിദ്ധീകരിച്ച സ്ത്രീ പുരുഷ തുലന ഇന്നും ഭാരതത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് സാഹിത്യ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. സമത്വത്തിന്റെയും സമഗ്രവികസനത്തിന്റെയും പ്രതീകമായി, അവരുടെ പേരിലുള്ള ഈ ചെസ്സ് വേദി ഒരു കളിനിരപ്പിൽ ഒതുങ്ങാതെ, സമൂഹത്തിന്റെ വിലപ്പെട്ട സന്ദേശമായും ഉയർന്നു.

    Latest articles

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...

    പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷത്തിൽ കേരള ഗവർണ്ണർ പങ്കെടുക്കും

    വസായ്: സെപ്തംബർ 6 ന് നടക്കുന്ന പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഓണാഘോഷത്തിലും പ്രതീക്ഷ പുരസ്ക്കാര വിതരണ ചടങ്ങിലും കേരള ഗവർണ്ണർ...
    spot_img

    More like this