HomeArticleദൃശ്യവിസ്മയമൊരുക്കി അന്താരാഷ്ട്ര നിലവാരത്തിൽ മലയാള ചിത്രം - ലോക: ചാപ്റ്റർ 1- ചന്ദ്ര (Movie Review)

ദൃശ്യവിസ്മയമൊരുക്കി അന്താരാഷ്ട്ര നിലവാരത്തിൽ മലയാള ചിത്രം – ലോക: ചാപ്റ്റർ 1- ചന്ദ്ര (Movie Review)

Published on

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ജേർണലിൽ നിർമ്മിച്ച ലോക : ചാപ്റ്റർ 1- ചന്ദ്ര എന്ന മികച്ച കാഴ്ച്ചാനുഭവമായി. Marvel Universe പോലെ മലയാളത്തിൻ്റെ സൂപ്പർ ഹീറോ Universe.

ചിത്രത്തെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ തീയേറ്റർ ആസ്വാദനം ലക്ഷ്യം വച്ചിറക്കിയ ദൃശ്യ വിസ്മയം. അതെ സമയം അണിയറ പ്രവർത്തകർ ഒരുക്കിയ മികച്ച സിനിമാനുഭവം പ്രദർശിപ്പിക്കാൻ തക്കതായ തിയേറ്റർ സംവിധാനം ഇന്ത്യയിലുണ്ടോ എന്ന സംശയം ബാക്കിയാണ്. PVR ൽ പോലും ശബ്ദവും മറ്റും ശരിയായി വന്നില്ലെന്ന് വേണം പറയാൻ. ചിലപ്പോൾ മുംബൈയിൽ ആയതിനാൽ ആവും. മുംബൈയെ അപേക്ഷിച്ച് ഇക്കാര്യത്തിൽ കേരളമാണ് ഭേദം. കേരളത്തിൽ മികച്ച ശബ്ദാനുഭവം പ്രദാനം ചെയ്യുന്ന തീയേറ്ററുകൾ ധാരാളമാണ്.

കല്യാണി പ്രിയദർശനാണ് ഞെട്ടിച്ചത്. കല്യാണിയുടെ എൻട്രിയും വേഷപ്പകർച്ചയും കിടിലൻ. ഈ ഓണം കല്യാണി തൂക്കിയെന്നാണ് സിനിമാ പ്രേമികൾ വിധിയെഴുതുന്നത്.

സിനിമ തുടങ്ങുന്നത് ബാംഗ്ലൂർ പശ്ചാത്തലത്തിലാണ്. പക്ഷേ ബാംഗ്ലൂർ പോലെയല്ല, നമ്മൾ വേറെ ഏതോ ലോകത്ത് എത്തിപ്പെട്ട അനുഭവമാണ്. കളറീങ്ങിലും, ലൈറ്റ്സ് അപ്പിലും. അത് കൊണ്ട് തന്നെ തുടക്കം തന്നെ നമ്മളെ Multi Universe super hero തലങ്ങളിലേക്ക് സിനിമ കൂട്ടി കൊണ്ടു പോകും

കല്യാണി പ്രിയദർശനാണ് ഞെട്ടിച്ചത്. കല്യാണിയുടെ എൻട്രിയും വേഷപ്പകർച്ചയും കിടിലൻ. മലയാളത്തിന് ഒട്ടേറെ നല്ല സിനിമകൾ സമ്മാനിച്ച പ്രിയദർശന്റെ മകൾ മികച്ച നടിയായി രൂപപ്പെടുന്നത് സ്വാഭാവികം. ഈ സിനിമയുടെ പ്രധാന ആകർഷണവും കല്യാണി തന്നെയാണ്. ഈ ഓണം കല്യാണി തൂക്കിയെന്നാണ് സിനിമാ പ്രേമികൾ വിധിയെഴുതുന്നത്.

നസ്ലിൻ തൻ്റെ പതിവ് ശൈലിയിൽ ആരാധകരെ രസിപ്പിച്ചു. യുവ താരത്തിന്റെ മുഖത്തുള്ള നിഷ്കളങ്കത കഥാപാത്രത്തിന് യോജിച്ചതായിരുന്നു.

പിന്നെ ചന്തു സലീംകുമാറും പ്രതീക്ഷക്കൊപ്പം ഉയർന്നു. സമയോചിതമായ കൗണ്ടറുകൾ, കോമിക് എക്സ്പ്രഷൻസുമെല്ലാം അച്ഛൻ സലിം കുമാറിനെ ഓർമിപ്പിക്കും. നസ്‌ലെൻ്റെ ഉറ്റ മിത്രമായ മടിയനെ നടൻ മികച്ചതാക്കി.

സാൻഡി മാസ്റ്റർ അവതരിപ്പിച്ച നാച്ചിയപ്പ എന്ന പോലീസ് കഥാപാത്രം തീവ്രമായി. കാഴ്ചക്കാരിൽ അമർഷം ഉണ്ടാക്കാൻ സാധിച്ചു .

അന്നബെൻ തുടക്കത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. ടോവിനോയുടെ ഇടക്കുള്ള രംഗപ്രവേശം അദ്ഭുതവും ആകാംഷയും ജനിപ്പിക്കുന്നുണ്ട്. കഥ പറച്ചിലുകളിൽ.ടോവിനോ മജീഷ്യൻ ആയ ചാത്തൻ്റെ റോളിൽ കസറി.

നിമിഷ് രവിയുടെ സിനിമാറ്റോഗ്രഫി ഒരു Multi Universe ലോകം സൃഷ്ടിക്കാൻ സാധിച്ചു. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും നന്നായി. ക്ലൈമാക്സിന് മുൻപായി വരുന്ന കുറച്ചു സീനുകൾ ഇഴച്ചിൽ ഉണ്ടാക്കുന്നത് ഒഴിവാക്കാമായിരുന്നു. ജേക്ക്സ് ബിജോയുടെ സംഗീതം ഇമ്പമുള്ളതായി. രണം എന്ന സിനിമ തൊട്ടു തന്റെ കൈയ്യൊപ്പ് ചാർത്തിയാണ് ഓരോ സിനിമകളിലും ബിജോയുടെ മ്യൂസിക് വേറിട്ട നിൽക്കുന്നത്.
ഇത്തരം സിനിമകളിൽ BGM വഹിക്കുന്ന പ്രാധാന്യവും വളരെ വലുതാണ്.

ഇതുപോലെ അന്താരാഷ്ട്ര ലെവലിൽ സിനിമ ഒരുക്കിയ ഡൊമിനിക് അരുൺ പ്രശംസ അർഹിക്കുന്നു. സംവിധായകനും ശാന്തി ബാലകൃഷ്ണനും ചേർന്നൊരുക്കിയ തിരക്കഥ കൊള്ളാം. ക്ലൈമാക്സിന് മുൻപ് ഉള്ള ഒരു രംഗം കുറച്ചു കൂടി ചെറുതാക്കി കുറെ കൂടി നന്നാക്കാമായിരുന്നു. സിനിമ കണ്ടിട്ടുള്ളവർ അഭിപ്രായങ്ങൾ അറിയിക്കുക.

സിനിമ സംവിധായകൻ്റെ കല തന്നെ ആണ്. പക്ഷേ മുതൽ മുടക്കാൻ ആളില്ലെങ്കിൽ എത്ര നല്ല തിരക്കഥയും ഒരു നല്ല സിനിമ ആകില്ല. ദുൽഖർ സൽമാൻ എന്ന ഒരു നിർമ്മാതാവ് ഉള്ളതിനാലാണ് ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമ അണിയിച്ചിറക്കാൻ കഴിഞ്ഞത്. ദുൽഖറിന് ഇരിക്കട്ടെ ഒരു പെൻതൂവൽ!!

സിനിമയെ പറ്റി കൂടുതൽ എന്തു സംസാരിച്ചാലും സ്പോയിലർ ആകും. ഈ സൂപ്പർ ഹീറോ മൾട്ടി യൂണിവേഴ്സ് ചിത്രം ടിക്കറ്റ് എടുത്ത് ധൈര്യപൂർവം കാണാൻ പോകാം. നല്ല ശബ്ദ സജ്ജീകരണം ഉള്ള തിയറ്റർ തിരഞ്ഞെടുത്തു കാണാൻ ശ്രമിക്കുക.

Note: സിനിമയിൽ ക്ലൈമാക്സ് കഴിഞ്ഞും ഫൈനൽ ടൈറ്റിൽ കഴിയുന്നത് വരെ കാത്തിരിക്കുക. അവിടെ ഒരു സർപ്രൈസ് കാത്ത് വച്ചിട്ടുണ്ട് സംവിധായകൻ.

  • ഹൃത്വിക് ചന്ദ്രൻ

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...