HomeEntertainmentMusicഓണാഘോഷത്തെ ആവേശത്തിലാക്കി നാടൻ നൃത്തച്ചുവടുകളുമായി മുംബൈ മലയാളികൾ (Video)

ഓണാഘോഷത്തെ ആവേശത്തിലാക്കി നാടൻ നൃത്തച്ചുവടുകളുമായി മുംബൈ മലയാളികൾ (Video)

Published on

തിരക്കിനിടയിൽ വീണ് കിട്ടുന്ന സമയം കലാ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തിയാണ് ജന്മനാടിന്റെ സംസ്കാരവും പൈതൃകവും ഈ യുവ കലാകാരൻമാർ ചേർത്ത് പിടിക്കുന്നത്. പോയ വാരം ഇവരെല്ലാം ചേർന്നവതരിപ്പിച്ച നാടൻ പാട്ട് നൃത്ത രൂപം സൈബർ ലോകം ഏറ്റെടുത്തതോടെ രണ്ടു മില്യൺ ആസ്വാദകരാണ് ഇത് വരെ കണ്ടു കഴിഞ്ഞത്.

ഇപ്പോഴിതാ മറ്റൊരു കലാരൂപവുമായി എത്തിയിരിക്കുകയാണ് അജിത് ശങ്കറും ചങ്ങാതിമാരും. ഡോംബിവ്‌ലി കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് ഇവർ വീണ്ടും ഒത്തുകൂടിയത്. പ്രണവം ശശിയുടെ പാട്ടിന് അജിത് ശങ്കരൻ ചിട്ടപ്പെടുത്തിയ ചുവടുകൾ വേറിട്ടതായി.

പാലക്കാട് ജില്ലയിൽ കണ്ടുവരുന്ന കണ്യാർകളി, വട്ടക്കളി,പൊറോട്ടു കളികളിൽ നിന്നും പ്രചോദനം നേടി അജിത് ശങ്കരൻ ചിട്ടപ്പെടുത്തിയ ചുവടുകൾക്കൊപ്പം നൃത്ത രൂപം അവതരിപ്പിക്കുന്നത് മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ കലാസ്നേഹികളാണ്. – ഹരീഷ് മങ്ങാട് , രാജേഷ് പോള, പാപ്പിനിശ്ശേരി, അനീഷ് കോരോത്ത് , നീലേശ്വരം, ഗോവിന്ദൻ നായർ പയ്യന്നൂർ, പത്മനാഭൻ ചേപ്പാടി, മോറാഴ, ബാബു ടിപിവി, തൃക്കരിപ്പൂർ, സുകുമാരൻ നായർ, നീലേശ്വരം, ഉമേഷ് പരിയാരം, രാമകൃഷ്ണൻ, ഉണ്ണി അതിലാട്ട് തളിപ്പറമ്പ്, രാജകൃഷ്ണൻ നമ്പ്യാർ പയ്യന്നൂർ എന്നിവരാണ് കാൻഫയുടെ ഓണാഘോഷത്തിന് ആവേശം പകർന്നത്.

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...
spot_img

More like this