More
    HomeEntertainmentമികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ റിമ കല്ലിങ്കൽ സെപ്റ്റംബർ 14ന് ഡോംബിവ്‌ലിയിൽ

    മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ റിമ കല്ലിങ്കൽ സെപ്റ്റംബർ 14ന് ഡോംബിവ്‌ലിയിൽ

    Published on

    കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുത്തത് റിമ കല്ലിങ്കലിനെയാണ്. തിയേറ്റർ – എ മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അംഗീകാരം.

    മറഞ്ഞുപോകുന്ന ആചാരങ്ങളും, വിശ്വാസവും, ഐതിഹ്യങ്ങളും, യാഥാർഥ്യവും തമ്മിലുള്ള അന്തരമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇന്നത്തെ ലോകത്ത് മനുഷ്യർ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങൾക്കും താൽപര്യങ്ങൾക്കുമനുസരിച്ച് ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് റിമ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

    പോയ വാരം വിതരണം ചെയ്‌ത 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്നാണ് റിമ കല്ലിങ്കൽ ഏറ്റു വാങ്ങിയത്.

    ഓണാഘോഷത്തെ കളറാക്കാൻ റിമ കല്ലിങ്കൽ ഡോംബിവ്‌ലിയിൽ

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായിരിക്കും റിമ കല്ലിങ്കൽ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുഖ്യാതിഥിയായ ചടങ്ങിൽ എം എൽ എ രാജേഷ് മോറെ, ചലച്ചിത്ര നടി വീണ നായർ എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.റോയ് ജോൺ മാത്യു പറഞ്ഞു. ഡോ. ഉമ്മൻ ഡേവിഡ് പേട്രണായ മഹാരാഷ്ട്ര കൗൺസിലിന്റെ ആദ്യ ഓണാഘോഷ പരിപാടിയാണ് സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ മുതൽ ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂൾ അങ്കണം വേദിയാകുക.

    നൃത്തത്തെ പ്രണയിച്ച നടി

    മലയാള സിനിമയിലെ ഐകോണിക് നായികമാരെ ആദരിച്ച് റിമയും സംഘവും അവതരിപ്പിച്ച നൃത്താവിഷ്‌കാരമാണ് നായിക.

    മനോഹരമായ ചുവടുകളും ഹൃദയസ്പർശിയായ ഭാവങ്ങളുമായി മലയാള സിനിമയിലെ പ്രിയപ്പെട്ട നായികമാരെ പുനരാവിഷ്കരിക്കുകയായിരുന്നു ഇവരെല്ലാം.

    നൃത്തവും സംഗീതവും നോസ്റ്റാൾജിയയും ഇഴ ചേർത്ത് റിമയും സംഘവും ഒരുക്കിയ “നായിക” മലയാള സിനിമാപ്രേമികൾക്ക് ഒരിക്കലും മാഞ്ഞുപോകാത്ത കലാനുഭവമായി

    Latest articles

    എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

    നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി...

    ‘മുംബൈ മാനിഫെസ്റ്റോ’; ഹിന്ദി ചിത്രത്തിനായി കാസ്റ്റിംഗ് കോൾ ജൂലൈ 26ന്

    ഡോംബിവിലി: പ്രശസ്ത മലയാള നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ ശ്രദ്ധേയമായ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനെ ആസ്പദമാക്കി ‘മുംബൈ മാനിഫെസ്റ്റോ’...

    രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം: ബിസിനസ് ഫോറത്തിൽ ഇന്ത്യയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

    കിഷിനൗ, മോൾഡോവ: ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ്...

    വാർത്ത ഫലം കണ്ടു; പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി: മുഖ്യമന്ത്രി

    മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരം / മുംബൈ: പ്രവാസി മലയാളികളുടെ മുടങ്ങിക്കിടക്കുന്ന...
    spot_img

    More like this