HomeNewsനവകേരള വെൽഫെയർ അസോസിയേഷൻ; ‘ഓണപുലരി 2.0’ സെപ്റ്റംബർ 28-ന്

നവകേരള വെൽഫെയർ അസോസിയേഷൻ; ‘ഓണപുലരി 2.0’ സെപ്റ്റംബർ 28-ന്

Published on

ഡോംബിവ്‌ലിയിൽ പലാവ താമസസമുച്ചയത്തിലെ താമസക്കാരായ യുവ തലമുറയുടെ ആഭിമുഖ്യത്തിൽ രൂപം കൊടുത്ത സംഘടനയാണ് നവകേരള വെൽഫെയർ അസോസിയേഷൻ

രണ്ടു വർഷം മുൻപ് രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഓണാഘോഷ പരിപാടിക്കായി ഹോട്ടൽ ഖുശാല ഗ്രീൻസ് (Hotel Khusala Greens) വീണ്ടും വേദിയാകുകയാണ്. നവകേരള വെൽഫെയർ അസോസിയേഷൻ പാലവയുടെ (NKWAP) ഓണപുലരി 2.0 സെപ്റ്റംബർ 28, 2025 ഞായറാഴ്ച രാവിലെ 8.30 മുതൽ ആരംഭിക്കും. അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ വൈകിട്ട് 3 മണിവരെ തുടരുമെന്ന് പ്രസിഡണ്ട്: സാവിയോ ഓഗസ്റ്റിൻ പറഞ്ഞു.

സാംസ്കാരിക ചടങ്ങിൽ കല്യാൺ എം എൽ എ രാജേഷ് മോറെ മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ്, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ, കവി സുരേഷ് നായർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകത്തെ നെഞ്ചോട് ചേർത്താണ് ഇക്കുറിയും ഓണാഘോഷ പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വഞ്ചിപ്പാട്ട്, കൈക്കോട്ടിക്കളി, മാർഗംകളി, ഒപ്പന, വടംവലി, ഉറിയടി തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമാകും.

നവകേരള വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് സാവിയോ ഓഗസ്റ്റിൻ, വൈസ് പ്രസിഡണ്ട്: ലളിത വിശ്വനാഥൻ, സെക്രട്ടറി: നിഷാന്ത് ബാബു, ട്രഷറർ: ശാലിനി നായർ എന്നിവർ നേതൃത്വം നൽകും.

Latest articles

നൂ ബോംബെ അയ്യപ്പ മിഷന്റെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; വിജയദശമി ഒക്ടോബർ 21ന്

വാശി: നൂ ബോംബെ അയ്യപ്പ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം 2026 ഒക്ടോബർ 11 മുതൽ 21...

വസായ് ഗുരുസെന്ററിൽ ലൈബ്രറി ഉദ്ഘാടനം; ‘മതമോ മനുഷ്യനോ വലുത്’ വിഷയത്തിൽ സെമിനാറും

വസായ്: ശ്രീനാരായണ മന്ദിരസമിതി വസായ്–നായ്‌ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച ഗുരുസെന്ററിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ‘മതമോ മനുഷ്യനോ...

ട്രെയിനിൽ പാട്ടിന് പിഴ; യാത്രക്കാരുടെ സുരക്ഷയ്ക്ക് ആരുണ്ട്? കൊങ്കൺ പാതയിലെ മോഷണങ്ങൾ റെയിൽവേയ്ക്ക് മുന്നറിയിപ്പ്

കൊങ്കൺ റെയിൽവേ പാതയിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചർച്ചയാകുന്നു. ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും കേട്ട് സഹയാത്രികരെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ...

വാട്സ്ആപ്പിൽ ‘ബോസ്’ ചമഞ്ഞ് 62 ലക്ഷം തട്ടി; കണ്ണൂർ സ്വദേശി നവി മുംബൈയിൽ അറസ്റ്റിൽ

നവി മുംബൈ: കമ്പനിയുടെ ഉടമയെന്ന വ്യാജേന വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ജീവനക്കാരെ വിശ്വസിപ്പിച്ച് 62 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ...
spot_img

More like this