More
    HomeArticleഅഭിനയത്തികവിൻ്റെ ആറാംതമ്പുരാൻ

    അഭിനയത്തികവിൻ്റെ ആറാംതമ്പുരാൻ

    Published on

    രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരം മലയാളത്തിന്. മലയാളിയുടെ ഹൃദയത്തെ സ്നേഹവും, ലാളിത്യവും ശാന്തതയും കാരുണ്യവും ദൈന്യതയും, വന്യതയും രൗദ്രതയും കൊണ്ട് വിസ്മയിപ്പിച്ച, ഹാസ്യവും ദു:ഖവും കൊണ്ട് കണ്ണീരണിയിച്ച അഭിനയമികവിൻ്റെ ആറാം തമ്പുരാന്, ഭാവാഭിനയത്തിന് ലാൽ എന്ന രണ്ടക്ഷര പര്യായം നൽകിയ മോഹൻലാലിന് ദാദാ സാഹെബ് ഫാൽക്കെ അവാർഡ്.

    സിനിമക്കു വേണ്ടി, സിനിമയിൽ മാത്രം ജീവിക്കുന്ന ഒരു മനുഷ്യനായതുകൊണ്ട് മാത്രമല്ല മോഹൻലാൽ അതുല്യ നടനാവുന്നത്. അദ്ദേഹത്തിൻ്റെ അഭിനയത്തിൽ നമുക്ക് ഒരു നടനെയല്ല, കഥാപാത്രത്തിൻ്റെ ആത്മാവിലേക്ക് ചായക്കൂട്ടുകളില്ലാതെ ഇറങ്ങി ചെല്ലുന്ന ഒരു മനുഷ്യനെയാണ് കാണാൻ സാധിക്കുക. അഭിനയിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മുഖത്തെ ഓരോ അംഗങ്ങളും നമ്മോട് സംവദിച്ചു കൊണ്ടിരിക്കും. സംസാരം, നോട്ടം, നടത്തം, എന്ന് വേണ്ട പുരികങ്ങളുടെ ചലനത്തിൽ പോലുമുണ്ട് അനുകരിക്കാനാവാത്ത ഒരു ലാലിസം.

    1980 ൽ 45 വർഷങ്ങൾക്ക് മുമ്പ് മഞ്ഞിൽ വിരിഞ്ഞ പൂക്കളി ൽ നിന്ന് ചിറകടിച്ചുയർന്ന ആ ശലഭയാത്ര നമ്മുടെ ഹൃദയവല്ലികളിൽ ഇന്നും പറന്ന് നടക്കുന്നു, കണ്ണിനും മനസ്സിനും കുളിരായി, 2025 ലും നമ്മൾ ആ അഭിനയത്തികവിനെ വിരസതയോ മടുപ്പോ ഇല്ലാതെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു.

    ലാലിൻ്റെ കണ്ണുകളിൽ ഒരു ശാന്തതയുണ്ട്, വില്ലനായാലും നായകനായാലും കൊമേഡിയനായാലും ആ ശാന്തതയാണ് മലയാളി മനസ്സിനെ കീഴടക്കുന്നത്. മുണ്ടക്കൽ ശേഖരൻ പിടയ്ക്കാതെ കിടക്കവിടെ എന്ന് നെഞ്ചിൽ കയറി നിന്ന് പറയുമ്പോഴും നെറ്റിയിലെ ധമനികൾ പൊട്ടി ചോര കിനിയുമ്പോഴും ദേഷ്യവും സങ്കടവും നിസ്സഹായതയും സ്ഫുരിക്കുന്ന കണ്ണുകളിൽ ആ ശാന്തത നമുക്ക് വായിച്ചെടുക്കാം.

    കീരിക്കാടനെ കുത്തിമലർത്താൻ കൈയിൽ കത്തിയുമായി സ്വയം വിറച്ച് നിൽക്കുമ്പോഴും കത്തി താഴെയിടടാ , നിൻ്റച്ഛനാടാ പറയുന്നത് എന്ന സ്വന്തം പിതാവിൻ്റെ വിങ്ങിപ്പൊട്ടിയുള്ള അപേക്ഷ കേൾക്കുമ്പോഴും ആ പരാജിതൻ്റെ കണ്ണുകളിലെ ശാന്തത നമ്മെ നൊമ്പരപ്പെടുത്തുന്നു.

    മോഹൻലാലിൻ്റെ പരാജയപ്പെട്ട ചിത്രങ്ങളെല്ലാം ഒരു നടൻ്റെ പരാജയമായിരുന്നില്ല, അത് സംവിധായകൻ്റെയോ തിരക്കഥയുടെയോ പരാജയമായിരുന്നു.

    30 സെക്കൻ്റ് നേരത്തെ ഒരൊറ്റ ഡയലോഗ് കൊണ്ട്, ഒരൊറ്റ നോട്ടം കൊണ്ട് പ്രേക്ഷക മനസ്സിലേക്ക് 3 മണിക്കൂർ സിനിമയെ മൊത്തത്തിൽ ആവാഹിക്കാനുള്ള കഴിവ് ഒരു പക്ഷെ ലാലിന് മാത്രം അവകാശപ്പെട്ടതാവും.

    ആദ്യാവസാനം ചിരി വിതറുന്ന ചിത്രം സിനിമയിൽ എന്നെ കൊല്ലാണ്ടിരിക്കാൻ പറ്റോ. പറ്റില്ലാല്ലേ എന്ന ഒരൊറ്റ ചോദ്യം കേട്ട് ആരുടെ നെഞ്ചാണ് ഒന്ന് പിടയ്ക്കാതിരിന്നിട്ടുള്ളത്. വഴി മാറടാ , മുണ്ടക്കൽ ശേഖരാ എന്ന ആക്രോശം കേട്ട് ആരാണ് ഒരു നിമിഷം മംഗലശ്ശേരി നീലകണ്ഠനാവാൻ കൊതിക്കാതിരിന്നിട്ടുള്ളത്.

    മനോഹരമായി ചമ്മാൻ ലാലിനെ കഴിഞ്ഞേ മറ്റാരുമുള്ളു. അധിപൻ സിനിമയിൽ പാർവ്വതിയോട് കുട്ടിടെ അച്ഛൻ ഞങ്ങടെ കുടുംബ ഡോക്ടറാണ്, വല്ലാത്തൊരു കൈപ്പുണ്യാണ് ഡോക്ടറുടെ എന്ന് പറയുമ്പോൾ *എൻ്റെ അച്ഛൻ ഒരു മൃഗഡോക്ടറാണ് * എന്ന് പാർവ്വതി മറുപടി പറയുമ്പോൾ ചമ്മി നിൽക്കുന്ന ആ ഭാവം മതി, ഓർത്തോർത്തു ചിരിക്കാൻ .

    മോഹൻലാലിൻ്റെ അഭിനയത്തികവിൻ്റെ ഒടുങ്ങാത്ത ആവനാഴിപോലെ അദ്ദേഹം പകർന്നാടിയ ഓരോ കഥാപാത്രങ്ങളേയും പറ്റി പറഞ്ഞു തീരാൻ ഇനിയുമൊരു 45 വർഷമെടുക്കും. അതിനാൽ മലയാളത്തിൻ്റെ അഭിമാനപുണ്യത്തിന് ആദരവും ആശംസയുമായി നിർത്തട്ടെ, !!

    • രാജൻ കിണറ്റിങ്കര

    Latest articles

    ഡോ. അനുപമ ജനാർദ്ദനന് തമിഴ്‌നാട് സ്റ്റേറ്റ് ഒഫ്താൽമിക് അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങൾ

    തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ (TNOA) മൂന്ന് പ്രശസ്തമായ സംസ്ഥാനതല പുരസ്കാരങ്ങൾക്ക് തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റും, കണ്ണൂർ...

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...
    spot_img

    More like this