HomeNewsപൻവേൽ മലയാളി സമാജം ഓണാഘോഷം നടന്നു

പൻവേൽ മലയാളി സമാജം ഓണാഘോഷം നടന്നു

Published on

പൻവേൽ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി മന്നനെ വരവേറ്റു കൊണ്ടാണ് പൻവേൽ വിരൂപാക്ഷ ഹാളിൽ ആഘോഷപരിപാടികൾക്ക് തുടക്കമിട്ടത്.

തുടർന്ന് സമാജം കുടുംബാംഗങ്ങൾ ചേർന്നവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

സാംസ്കാരിക സമ്മേളനത്തിൽ കവിയും മുംബൈയിലെ മുതിർന്ന സാംസ്‌കാരിക പ്രവർത്തകനുമായ ജി വിശ്വനാഥൻ, പ്രമുഖ നർത്തകിയും എഴുത്തുകാരിയുമായ നിഷ ഗിൽബർട്ട്, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് റഫീഖ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മികച്ച മലയാളം അധ്യാപികയായി കേരള സർക്കാർ തിരഞ്ഞെടുത്ത നിഷ പ്രകാശിനെ ചടങ്ങിൽ ആദരിച്ചു.

വനിതകളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം ഓണാഘോഷ പരിപാടികൾക്ക് ആവേശം പകർന്നു. പ്രസിഡന്റ് ടി എൻ ഹരിഹരൻ, സെക്രട്ടറി സണ്ണി മാത്യു, ജനറൽ കൺവീനർ സതീഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ സോമരാജൻ, കെ എ ജോസഫ്, സന്ധ്യ വിനോദ് (വനിതാ വിഭാഗം), ജോളി തോമസ് എന്നിവരാണ് ഏകോപനം നിർവഹിച്ചത്.

ചടങ്ങിൽ പൂക്കള മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്കുള്ള സമ്മാന വിതരണവും നടന്നു. കൂടാതെ എസ് എസ് സി, എച്ച് എസ് സി പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ അനുമോദിച്ചു.

Latest articles

നൂ ബോംബെ അയ്യപ്പ മിഷന്റെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; വിജയദശമി ഒക്ടോബർ 21ന്

വാശി: നൂ ബോംബെ അയ്യപ്പ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം 2026 ഒക്ടോബർ 11 മുതൽ 21...

വസായ് ഗുരുസെന്ററിൽ ലൈബ്രറി ഉദ്ഘാടനം; ‘മതമോ മനുഷ്യനോ വലുത്’ വിഷയത്തിൽ സെമിനാറും

വസായ്: ശ്രീനാരായണ മന്ദിരസമിതി വസായ്–നായ്‌ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച ഗുരുസെന്ററിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ‘മതമോ മനുഷ്യനോ...

ട്രെയിനിൽ പാട്ടിന് പിഴ; യാത്രക്കാരുടെ സുരക്ഷയ്ക്ക് ആരുണ്ട്? കൊങ്കൺ പാതയിലെ മോഷണങ്ങൾ റെയിൽവേയ്ക്ക് മുന്നറിയിപ്പ്

കൊങ്കൺ റെയിൽവേ പാതയിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചർച്ചയാകുന്നു. ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും കേട്ട് സഹയാത്രികരെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ...

വാട്സ്ആപ്പിൽ ‘ബോസ്’ ചമഞ്ഞ് 62 ലക്ഷം തട്ടി; കണ്ണൂർ സ്വദേശി നവി മുംബൈയിൽ അറസ്റ്റിൽ

നവി മുംബൈ: കമ്പനിയുടെ ഉടമയെന്ന വ്യാജേന വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ജീവനക്കാരെ വിശ്വസിപ്പിച്ച് 62 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ...
spot_img

More like this