HomeArticleനമ്മൾ തോറ്റത് (കവിത)

നമ്മൾ തോറ്റത് (കവിത)

Published on

പാൻട്രിയില്ലാത്ത
ട്രെയിനിൽ
മൂന്ന് ദിവസം
യാത്ര ചെയ്താണ്
ഞങ്ങൾ മുംബൈയിലെത്തിയത്

വീടിനകത്ത് പൈപ്പും
കുളിമുറിയും
ഇല്ലാത്ത വീട്ടിലാണ്
ഞങ്ങൾ ജീവിച്ചത്

നാട്ടിലെ പോസ്റ്റ് ഓഫീസിലേക്ക്
ട്രങ്ക് കാൾ ബുക്ക് ചെയ്താണ്
ഞങ്ങൾ അത്യാവശ്യങ്ങൾക്ക്
വീട്ടുകാരുമായി സംസാരിച്ചത്

ഫ്രിഡ്ജും വാഷിങ് മെഷീനും
ധനികർക്ക് മാത്രം
വിധിച്ച കാലത്തിലൂടെയാണ്
ഞങ്ങൾ കടന്നുപോയത്

തെറ്റിയാൽ തിരുത്താൻ
വഴികളില്ലാത്ത
മാന്വൽ ടൈപ് റൈറ്റലിലാണ്
ഞങ്ങൾ നഗരജീവിതത്തിൻ്റെ
ഹരിശ്രീ കുറിച്ചത്

റേഷൻ കടയിൽ
മണ്ണെണ്ണയ്ക്ക് ക്യൂ നിന്നാണ്
ഗ്യാസ് സ്റ്റൗ കാണാത്ത
ഞങ്ങളുടെ അടുക്കളയിൽ
തീയെരിഞ്ഞത്

ബ്ലാക് ആൻഡ് വൈറ്റ്
ടി.വി. സ്ക്രീനിൽ
വർണ്ണകടലാസ്
ഒട്ടിച്ചാണ് ഞങ്ങൾ
കളർ ചിത്രങ്ങൾ കണ്ടത്

നാനൂറ് രൂപ ശമ്പളത്തിൽ
ഇരുനൂറ് രൂപ
നാട്ടിലേക്കയച്ചാണ്
ഞങ്ങൾ നഗര സുഖം
അനുഭവിച്ചത്

എന്നിട്ടും തോൽക്കാത്ത
ഞങ്ങളെ
തോൽപ്പിച്ചു കളഞ്ഞത്
ആധുനിക സുഖങ്ങളും
സൗകര്യങ്ങളുമാണ്..

  • (c) രാജൻ കിണറ്റിങ്കര

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this